ഫെയ്സ്ബുക്ക് കാമുകനെ കാണാൻ പാക്കിസ്ഥാനിൽ എത്തിയ ഇന്ത്യൻ യുവതി അഞ്ജു വിവാഹിതയായി

ന്യൂഡല്‍ഹി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പാക്കിസ്ഥാനിയെ കാണാന്‍ രാജസ്ഥാനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് പോയ അഞ്ജു സുഹൃത്തിനെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. യുവതി ഇസ്ലാം മതം സ്വീകരിച്ചതായിട്ടാണ് വിവരം. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ഗ്രാമത്തിലാണ് അഞ്ജു എത്തിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട നസ്‌റുല്ലയെ വിവാഹം കഴിച്ചതായിട്ടാണ് വിവരം.

മതംമാറിയ അഞ്ജു ഇപ്പോള്‍ ഫാത്തിമ എന്ന പേരി സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അപ്പര്‍ ദിറിലെ ജില്ലാ കോടതിയില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ തമ്മിലുള്ള വിവാഹം മലകണ്ട് ഡിവിഷന്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്ഥിരീകരിച്ചു. അഞ്ജു ഇസ്ലാം മതം സ്വീകരിച്ച ശേ,ം ഫാത്തിമ എന്ന പേര് സ്വീകരിച്ചുവെന്നാണ് വിവരം.

നസ്‌റുല്ലയുടെ കുടുംബത്തിന്റെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ ഇവരെ വീട്ടിലേക്ക് മാറ്റി. നസ്‌റുല്ലയെ വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്നും വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചെത്തുമെന്ന് അഞ്ജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ വാര്‍ത്ത പുറത്ത് വരുന്നത്.