പ്രവാസികള്‍ക്ക് ക്വാറന്റൈനായി സ്വന്തം വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അനൂപ് ചന്ദ്രന്‍

നിരവധി പ്രവാസികളാണ് ഇന്ന് മുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങുക. അവരെ സ്വീകരിക്കാനായി വന്‍ പദ്ധതികളാണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. രോഗബാധിതമായ രാജ്യത്തുനിന്നും വരുന്നതിനാല്‍ ശക്തമായ മുന്‍കരുതലാണ് പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എടുത്തിരിക്കുന്നത്. കേരളത്തിലേക്കെത്തുന്ന പ്രവാസികളില്‍ വൈറസ് ബാധ ഉള്ളവരെ കണ്ടെത്തുക എന്നതാണ് സര്‍ക്കാരിന്റെ മുന്നിപ്രവാസികള്‍ക്കായി ക്വാറന്റൈനായി തന്റെ സ്വന്തം വീട് വിട്ടു നല്‍കാമെന്ന് നടന്‍ അനൂപ് ചന്ദ്രന്‍ പറയുന്നു.

എന്നാല്‍ പ്രവാസികളുടെ വരവില്‍ പൊതുസമൂഹത്തില്‍ വലിയ ഒരു അസ്വസ്ഥത തന്നെ ഉണ്ടാക്കിയിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. രോഗവ്യാപനം വര്‍ദ്ധിക്കുമോ എന്ന ആശങ്കയാണ് ഏവര്‍ക്കും ഉള്ളത്. ഈ പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തകൃതിയായി നടത്തുന്നതിനിടെ നടന്‍ അനൂപ് ചന്ദ്രന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധേയമാകുന്നത്.

പ്രവാസികള്‍ നാട്ടില്‍ എത്തിയാല്‍ നിരീക്ഷണത്തിന് തന്റെ സ്വന്തം വീട് വിട്ടു നല്‍കാമെന്നാണ് അനൂപ് ചന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. ഓരോ പ്രവാസിയും ഒരു കുടുംബനാഥന്‍ മാരാണ് അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് അവര്‍ നാട്ടിലേക്ക് തിരിച്ചെത്തണം അനൂപ് ചന്ദ്രന്‍ പറയുന്നു.