സിനിമാ പൂജയ്ക്ക് ആണെന്ന് പറഞ്ഞാണ് ദിലീപ് കാവ്യ വിവാഹത്തിന് തന്നെ കൊണ്ടുപോയത് – മേനക

മലയാള സിനിമയില്‍ ഏറ്റവും വിവാദം സൃഷ്ടിച്ചുകൊണ്ട് നടത്തിയ വിവാഹമാണ് ദിലപിന്റെയും കാവ്യയുടേതും. 2017 നവംബര്‍ 25നായിരുന്നു ഇവരുടെ വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തില്‍ 250ലധികം ആളുകള്‍ പങ്കെടുത്തിരുന്നു. മകളുടെയും വീട്ടുകാരുടെയും സമ്മതപ്രകാരമാണ് ഈ വിവാഹമെന്ന് ദിലീപ് വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹകാര്യങ്ങളെല്ലാം വളരെ രഹസ്യമായാണ് ദിലീപ് നടത്തിയത്. അടുത്ത സുഹൃത്തുക്കളെപ്പോലും വിവാഹം വിളിച്ചത് ഒരു സിനിമ പൂജയുണ്ട് കൊച്ചിയില്‍ എത്തണം എന്നുപറഞ്ഞായിരുന്നു.

ദിലീപിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മേനക നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. മമ്മൂട്ടി, ജയറാം, മീരാ ജാസ്മിന്‍, സിദ്ദിഖ്, മേനക, ചിപ്പി തുടങ്ങിയ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ക്ഷേത്രത്തില്‍ ഒരു പൂജയുണ്ടെന്ന് പറഞ്ഞാണ് ഭര്‍ത്താവ് എന്നെ കൊച്ചിയിലേക്ക് കൊണ്ടുവന്നത്.. രാവിലെ എട്ട് മണിക്കാണ് ഞാന്‍ വിവാഹത്തെ കുറിച്ച് അറിഞ്ഞത്. താന്‍ ആരോടെങ്കിലും പറയുമെന്ന് കരുതിയാണ് എന്നോട് ഭര്‍ത്താവ് പറയാത്തതെന്ന് മേനക പറയുന്നു.

സുരേഷ് ചേട്ടന്‍ പറഞ്ഞത്. ചിലപ്പോള്‍ പെണ്ണുങ്ങളൊക്കെ എല്ലാവരോടും പറയും എന്നു വിചാരിച്ചിട്ടായിരിക്കും എന്നോട് .പറയാതിരുന്നത്. പെണ്ണുങ്ങളുടെ മനസില്‍ തങ്ങുകയില്ലല്ലോ. എല്ലാം വിളിച്ചു പറയുന്ന സ്വഭാവമാണല്ലോ. എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ടായിരിക്കാം എന്നോട് ഒന്നും പറഞ്ഞില്ല. അമ്പലത്തില്‍ പൂജ ആണെന്നു പറഞ്ഞാണ് സുരേഷ് എന്നെ കൂട്ടിക്കൊണ്ടു വന്നത്. രാവിലെ ചിപ്പിയും രഞ്ജിത്തും അമ്പലത്തില്‍ വരുന്നുണ്ട് എന്നും സുരേഷ് ചേട്ടന്‍ പറഞ്ഞെന്നും മേനക കൂട്ടിച്ചേര്‍ത്തു