അനുമോൾ പോലീസിൽ പരാതി നൽകിയ പക, കഴുത്ത് ഞെരിച്ച് കൊന്നു

ഇടുക്കി . തനിക്കെതിരെ പോലീസിൽ അനുമോൾ പരാതി നൽകിയത് പ്രകോപിപ്പിച്ചെന്നും, അനുമോളെ കഴുത്ത് ഞെരിച്ചു കൊന്നെന്നും ബിജേഷിന്റെ മൊഴി. അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബിജേഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്തുനിന്നാണ് ബിജേഷ് പിടിയിലായത്. അനുമോളെ കഴുത്ത് ഞെരിച്ച് കൊന്നു കട്ടിലിനടിയില്‍ പുതപ്പുകൊണ്ട് കെട്ടിവെച്ച് കടന്നു കളഞ്ഞ വിജേഷ് ആറു ദിവസത്തിനു ശേഷമാണ് കട്ടപ്പന പോലീസ് പിടിയിലായിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള ദാമ്പത്യ കലഹങ്ങളാണ് ക്രൂരമായ കൊലയ്ക്ക് വഴിവെച്ചതെന്നാണ് ബിജേഷ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ബിജേഷ് മര്‍ദ്ദിക്കുന്നത് പതിവായപ്പോള്‍ അനുമോള്‍ പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. ഈ പരാതിയാണ് പ്രകോപനമായത്. വിജേഷ് മദ്യപിച്ച് വരുന്നതിനെ ചൊല്ലി ബിജേഷും അനുമോളും തമ്മില്‍ പതിവായി തര്‍ക്കങ്ങള്‍ നടന്നിരുന്നു.

അനുമോളെ കൊന്ന ദിവസവും ബിജേഷ് മദ്യപിച്ചാണ് വീട്ടിൽ എത്തിയത്.. പെട്ടെന്നുള്ള പ്രകോപനവും മദ്യവുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസിനോട് വിജേഷ് പറഞ്ഞിരിക്കുന്നത്. കൊല നടത്തിയതിനാൽ പിടിയിലാകും എന്ന് അറിയാമായിരുന്നുവെന്നും വിജേഷ് മൊഴി നല്‍കിയിട്ടുണ്ട്. തമിഴ്നാട് തേനിയിലും കമ്പത്തുമാണ് ഈ ദിവസങ്ങളില്‍ ബിജേഷ് തങ്ങിയത്. തിരികെ കുമളിയില്‍ എത്തിയപ്പോഴാണ് വിജേഷിന് പിടിയിലാവുന്നത്.