വിവാഹം വലിയ ഉത്തരവാദിത്വമുള്ള ഒരു കാര്യം, വാഹം കഴിക്കാനുള്ള പദ്ധതികളിലേയ്‌ക്കൊന്നും തല്‍ക്കാലം എത്തിയിട്ടില്ല- അനുശ്രി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് അനുശ്രി പറഞ്ഞവാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘വിവാഹമെന്നത് വലിയ ഉത്തരവാദിത്വമുള്ള ഒരു കാര്യമായാണ് താൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാനുള്ള പദ്ധതികളിലേയ്‌ക്കൊന്നും തല്‍ക്കാലം എത്തിയിട്ടില്ല. വിവാഹം എന്ന ചിന്തയിലേയ്‌ക്ക് കടന്നാല്‍ വലിയൊരുത്തരവാദിത്വം ഞാൻ തലിയിലെടുത്ത് വെയ്‌ക്കണം. തല്‍ക്കാലം അതിന് തയ്യാറല്ലെന്നും അനുശ്രീ വ്യക്തമാക്കി’.

അനുശ്രീയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ പുറത്തുവരാറുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളെ എല്ലാം തമാശായായാണ് നടി എടുക്കാറുള്ളത്. അടുത്തിടെ ഗുരുതരമായ ആരോഗ്യപ്രശ്‌നം നേരിട്ട് ചികിത്സയിലായിരുന്നു അനുശ്രീ. കൈയിലെ ഒരു എല്ലിന് വളര്‍ച്ച കൂടിയതിനെ തുടര്‍ന്ന് സര്‍ജറി ചെയ്ത് പ്രശ്‌നം പരിഹിച്ച വിവരവും അനുശ്രീ അഭിമുഖത്തില്‍ പങ്കുവച്ചു.