ഈ ഡ്രസ്സിട്ടിട്ട് എനിക്ക് തന്നെ തോന്നുന്നു, അതിശയകരം എന്ന്- അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ.

നടി അുശ്രീയുടെ ഡ്രസ്സിങ് സ്‌റ്റൈല്‍ എന്നും ശ്രദ്ധ നേടാറുണ്ട്. ചുരിദാറിലും സാരിയിലും എങ്ങനെ ആകര്‍ഷണമായി വസ്ത്രം ധരിക്കാം എന്ന് അനുശ്രീ കാണിച്ചു തരാറുണ്ട്. ഇപ്പോഴിതാ ഏതാനും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് അനുശ്രീ എഴുതിയ ക്യാപ്ഷനാണ് വൈറലാവുന്നത്

പാരിസ് ദേ ബൊട്ടീക്കിന്റെ പേസ്റ്റല്‍ ഡ്രസ്സ് ധരിച്ചു കഴിഞ്ഞപ്പോള്‍ തനിക്ക് തന്നെ അതിശയകരമായി തോന്നുന്നു എന്നാണ് അനുശ്രീ പറയുന്നത്. പറ്റിയ കളര്‍ എങ്ങനെ നിങ്ങളുടെ ദിവസം പ്രകാശിപ്പിയ്ക്കുന്നു എന്നത് അതിശയം തന്നെയാണെന്ന് നടി ഫോട്ടോയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗംഭീരം, ക്യൂട്ട് എന്നൊക്കെയാണ് പല കമന്റുകളും വരുന്നത്. തന്റേതായ രീതിയില്‍ അനുശ്രീ എന്നും സുന്ദരിയാണെന്നാണ് ആരാധകരുടെ പക്ഷം