എന്തെ ഹൃദയതാളം മുറുകിയോ, പ്രണയ ​ഗാനം പങ്കിട്ട് ഉണ്ണിക്കൊപ്പം അനുശ്രീ

ഉണ്ണിമുകുന്ദനൊപ്പമുള്ള വീഡിയോ പങ്കിട്ട് പ്രിയ താരം അനുശ്രീ. അടുത്തിടെ അരുവരും പങ്കെടുത്ത ഒറ്റപ്പാലത്തെ ​ഗണേശോത്സവത്തിനിടയിലെ വീഡിയോയാണ് പങ്കിട്ടിരിക്കുന്നത്. മനോഹരമായ പ്രണയ ഗാനത്തോടൊപ്പമുള്ളതായിരുന്നു വീഡിയോ. എന്തെ ഹൃദയതാളം മുറുകിയോ… ഏനോ ഹൃദയം ധീം ധീം സൊല്ലുതേ….. എന്ന പാട്ടിലെ വരികൾ തന്നെയായിരുന്നു അനുശ്രീ വീഡിയോക്ക് നൽകിയ ക്യാപ്ഷൻ. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. മസിൽ അളിയാ മുട്ട പുഴുങ്ങി തരാൻ വേറെ ആളെ നോക്കേണ്ടെന്നും ഇതിനെ കൂടെ കൂട്ടിക്കോ എന്നുമായിരുന്നു ഒരാൾ ചെയ്ത കമന്റ്.

നല്ല സൂപ്പർ ജോഡിയാണെന്നും നിങ്ങൾ രണ്ടാളും ഒന്നിച്ചാൽ നല്ലതായിരിക്കുമെന്നും , രണ്ടാളും അങ്ങോട്ട് കല്യാണം കഴിക്കൂ എന്നുമൊക്കെയാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്ന രസകരമായ കമന്റുകൾ.

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും എത്തി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്.

മലയാള സിനിമയിലെ സജീവമായ അഭിനേത്രിയാണ് അനുശ്രീ . 2012ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി താരം.