അരിക്കൊമ്പൻ മിടുക്കനായിരിക്കുന്നു എന്ന് തമിഴ്നാട്, അവൻ കളിച്ച് നടക്കുന്നു !!

അരിക്കൊമ്പൻ മിടുക്കനായിരിക്കുന്നു എന്നും അവൻ കളിച്ചുല്ലസിച്ച് നടക്കുന്നു എന്നും വ്യക്തമാക്കി തമിഴുനാട്. പുതിയ ചിത്രവും പുറത്ത് വിട്ടു. കുടുംബത്തിൽ നിന്നും പറിച്ചുമാറ്റി മറ്റ് ആനകൾ ഒന്നും ഇല്ലാത്ത പാറകൾക്കും മലയിടുക്കിനും ഇടയിൽ കിടക്കുന്ന ആനക്ക് എത്രമാത്രം ഉല്ലസിക്കാൻ ആകും എന്ന് ഊഹിക്കാവുന്നതേ ഉള്ളു എന്ന് അരിക്കൊമ്പൻ ഫാൻസും പ്രതികരിച്ചു

തമിഴുനാട് വന്യജീവി സങ്കേതം ഫീൽഡ് ഡയറക്ടർ സുപ്രിയ സാഹു ചെയ്ത ട്വീറ്റ് ഇങ്ങിനെ “ അരീക്കൊമ്പൻ തന്റെ മനോഹരമായ പുൽമേടുകളും നിർമ്മലമായ ജലാശയങ്ങളും നിറഞ്ഞ തന്റെ മനോഹരമായ ആവാസവ്യവസ്ഥയിൽ നന്നായി ഭക്ഷണം നൽകുകയും നന്നായി താമസിക്കുകയും ചെയ്യുന്നു”

മുൻ കാൽ ഉയർത്തിപിടിച്ച് നില്ക്കുന്ന ചിത്രമാണ്‌ വന്നിട്ടുള്ളത്.കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ഇപ്പോൾ കഴിയുന്നത്. ഇവിടെ ആനകൾ ഉള്ള സ്ഥലം അല്ല. അതിനാൽ തന്നെ അരിക്കൊമ്പൻ ആയുസിൽ ഇനി ഒരു കൂട്ട് കിട്ടും എന്നതും സംശയമാണ്‌. കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പനിപ്പോള്‍. ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും വനംവകുപ്പ് വാർത്താക്കുറിപ്പില്‍ അറിയിച്ചു. 36 പേരുടെ സംഘത്തിനാണ് അരിക്കൊമ്പന്‍റെ നിരീക്ഷണ ചുമതല.തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം അരിക്കൊമ്പനുള്ള മേഖലയിൽ തുടരുകയാണ്.