ആര്യയ്ക്കും സയേഷയ്ക്കും കൂട്ടായി കുഞ്ഞുമാലാഖയെത്തി, ആശംസകളുമായി ആരാധകർ

ദക്ഷിണേന്ത്യൻ യുവ നടൻമാരിൽ ഏറ്റവും ശ്രദ്ധേയനാണ് ആര്യ. മലയാളക്കരയിലും താരത്തിന് ആരാധകർ കുറവല്ല. താരത്തിളക്കത്തിൽ നിൽക്കുന്പോളായിരുന്നു ആര്യ വിവാഹിതനാകുന്നുവെന്ന വാർത്ത പുറത്തുവന്നത്. തെന്നിന്ത്യൻ യുവ നടി സയേഷയെയായിരുന്നു വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗജനികാന്ത് എന്ന ചിത്രത്തിൽ ആര്യയുടെ നായിക സയേഷയായിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് സയേഷ. എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ നടത്തിയതിനുശേഷമാണ് വിവാഹം നടത്തിയത്

പിന്നീട് തെന്നിന്ത്യൻ സിനിമാലോകത്തെ ക്യൂട്ട് താരദമ്പതികളായ് ഇരുവരും മാറി. 2019 മാർച്ച് 10നായിരുന്നു ഇരുവരുടെയും വിവാഹം. ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞുമാലാഖ എത്തിയെന്ന സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സുഹൃത്തായ വിശാലാണ് ഈ വിശേഷം പങ്കുവെച്ചത്

ഒരുപാട് സന്തോഷത്തോടെയാണ് ഈ വിവരം പങ്കുവെക്കുന്നത്. ഞാൻ അങ്കിളായിരിക്കുകയാണ്. ജാമിക്കും സയേഷയ്ക്കും പെൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സന്തോഷം വിവരിക്കാൻ വാക്കുകളില്ല. ആര്യയ്ക്ക് ഇനി പിതാവ് എന്ന ഉത്തരവാദിത്തം കൂടിയുണ്ടെന്നുമായിരുന്നു വിശാൽ കുറിച്ചത്.