സണ്ണി ലിയോണിന് അപര, സോഷ്യല്‍ മീഡിയകളില്‍ തീ പടര്‍ത്തി അവീര

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. പോണ്‍ താരമായിരുന്ന സണ്ണി ഇപ്പോള്‍ ബോളിവുഡ് സിനിമകളില്‍ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്. ബോളിവുഡിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും സണ്ണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം എത്തി. സണ്ണി ലിയോണിന്റെ സിനിമയും ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം ആരാധകര്‍ക്ക് ഇടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ താരമായിരിക്കുകയാണ് സണ്ണിയോട് രൂപ സാദൃശ്യമുളള അവീര സിംഗ്.

മിക്കാ സിംഗിന്റെ പുതിയ സംഗീത ആല്‍ബത്തില്‍ വേഷമിട്ടതോടെയാണ് അവീരയെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത്. സണ്ണി ലിയോണിയുമായി താരത്തിനുളള സാദൃശ്യം ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ മിക്കാ സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് അവീര ആല്‍ബത്തില്‍ എത്തുന്നത്.

മോഡലിങ്ങി നിന്ന് അഭിനയത്തിലേക്ക് ചുവടു വെച്ചിരിക്കുകയാണ് അവീര ഇപ്പോള്‍. സണ്ണി ലിയോണുമായുള്ള മുഖ സാദൃശ്യമാണ് അവീരയ്ക്ക് കൂടതല്‍ ആരാധകരെ നേടി കൊടുത്തത്. അവീരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.