മന:സാക്ഷിക്ക് നിരക്കാത്ത കുറ്റകൃത്യമാണ് ചെയ്തത്, കുറ്റബോധമോ മാനസാന്തരമോ വരാത്തതിനാൽ വധശിക്ഷ ലഭിക്കണം, പ്രതിയുടെ പരിഭാഷക

എറണാകുളം: മന: സാക്ഷിക്ക് നിരക്കാത്ത ഹീന കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്. ആ കുറ്റ കൃത്യത്തിൽ അയാൾക്ക് ഒരു തരത്തിലുള്ള കുറ്റബോധമോ മാനസാന്തരമോ വരാത്തതിനാൽ വധ ശിക്ഷ നൽകണമെന്ന് തന്നെയാണ് ആ​ഗ്രഹിച്ചതെന്ന് പ്രതിയുടെ പരിഭാഷക അഡ്വ. ബിനി എലിസബത്ത്.

പ്രതിയ്‌ക്ക് ചെയ്തത് തെറ്റാണെന്ന് ഒരിക്കലും തോന്നിയിട്ടുണ്ടായിരുന്നില്ല. കോടതിയിൽ പ്രതികരണമൊന്നുമില്ലാതെയായിരുന്നു അസ്ഫാക്ക് നിന്നിരുന്നത്. എന്നാൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദിവസം അഫ്‌സാക്ക് വളരെ അസ്വസ്ഥനായിരുന്നെന്നും പരിഭാഷക പറഞ്ഞു.

മലയാളത്തിൽ പ്രതി ഇതുവരെ സംസാരിച്ചിട്ടില്ല. ഹിന്ദിയിലായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ കാര്യങ്ങൾ പ്രതി പറയുമ്പോൾ താൻ വളരെ വേദനാജനകമായിട്ടാണ് അത് മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരുന്നതെന്നും അവർ വ്യക്തമാക്കി.

ആ കുറ്റ കൃത്യത്തിൽ അയാൾക്ക് ഒരു തരത്തിലുള്ള കുറ്റബോധമോ മാനസാന്തരമോ വരാത്തതിനാൽ തന്നെ വധ ശിക്ഷ നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും എലിസബത്ത് പറഞ്ഞു. അഫ്‌സാക്കിന്റെ പരിഭാഷകയായി കോടതിയാണ് അഡ്വ. ബിനി എലിസബത്തിനെ നിയോഗിച്ചത്.