മനോജ് ആദ്യമായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ എന്റെ ഹൃദയം തകർന്ന് പോയി-ബീന ആന്റണി

മലയാള ടെലിവിഷൻ മേഖലയിലും സീരിയൽ മേഖലയിലും കഴിഞ്ഞ മുപ്പത് വർഷമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി. ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ, യോദ്ധ, സർഗം, വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന പ്രേക്ഷകർക്ക് മുന്നിലെത്തി. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്. ബീനയുടെ ഭർത്താവ് മനോജ് കുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. 2003 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

ഈ ലോക്ക് ഡൗൺ കാലത്ത് ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരുടെയും ഒരു രസകരമായ അഭിമുഖം ഈ ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹത്തിന് മുന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു അതുകൊമ്ട് സ്വഭാവത്തിലെ ദൂഷ്യങ്ങളെല്ലാം ഞങ്ങൾക്ക് പരസ്പരമറിയാം. പെട്ടെന്ന് ഇമോഷണലാവുന്നയാളാണ് താനെന്ന് മനോജ് പറയുന്നു. മനോജട്ടൻ നല്ല ദേഷ്യമുള്ള വ്യക്തിയാണെന്ന് ബീന പറയുന്നു. എന്നാൽ പെട്ടന്ന് ദേഷ്യം പോകും. വിവഹത്തിന് മുമ്പും ശേഷവും സ്വഭാവം ഒരുപോലെയാണ്. തൊക്കെ സഹിക്കാനാവുമോയെന്ന് ഇടയ്ക്ക് തോന്നിയിരുന്നു. പെടെന്ന് മൂഡൗട്ടാവുന്നയാളാണ് മനോജ്. ചെറിയ കാര്യങ്ങൾക്ക് പോലും. അത് ആ ദിവസം നശിപ്പിക്കും. തന്റെ വീക്ക്‌നെസ്സിനെക്കുറിച്ചൊക്കെ ബീനയോട് പറഞ്ഞിട്ടുണ്ട്. അത് അറിഞ്ഞ് ബീന ചെയ്യണം. എന്നാൽ ആ സമയത്ത് അതേ ടെംപറിൽ ബീനയും നിൽക്കാറുണ്ട്. ഞാൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് മനു എത്താറുണ്ട്.

ചെറിയ കള്ളങ്ങളാണ് എന്നും തനിക്ക് ഫീലാവാറുള്ളത്. എവിടെയാണെന്ന് ചോദിച്ചാൽ ഇപ്പോൾ വരുമെന്ന് പറയും. അത്തരത്തിലുള്ള കള്ളങ്ങളൊക്കെയാണ് പറയാറുള്ളത്. ഇങ്ങനെയുള്ളതൊക്കെയേ ഉള്ളൂ. ദേഷ്യപ്പെട്ട് വീട്ടിൽ നിന്നിറങ്ങി പോവാറുണ്ട്. ഇറങ്ങിപ്പോയിട്ട് കറങ്ങിയിട്ട് തിരിച്ച്‌ വീട്ടിലേക്ക് തന്നെ വരും. തുടക്കത്തിൽ മനോജ് ഇറങ്ങിപ്പോയപ്പോൾ തന്റെ ഹൃദയം തകർന്നുപോയെന്ന് ബീന പറയുന്നു.