ബിഗ്ബോസ് തന്നെ വലുത്, ആദ്യ ഭർത്താവിന്റെ മൃതദേഹം കാണാൻ പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ

ഭാഗ്യലക്ഷ്മിയുടെ ആദ്യ ഭർത്താവ് മരിച്ചപ്പോൾ ബിഗ് ബോസിൽ അഭിനയിക്കുന്ന അവർ ലൊക്കേഷനിൽ നിന്നും പൊട്ടി കരയുകയായിരുന്നു. എല്ലാവരും ചേച്ചി പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നും മക്കൾ അവിടുണ്ട് അവർ എല്ലാം ചെയ്തുകൊള്ളും എന്നുമായിരുന്നു പറഞ്ഞത്. എന്നാൽ എന്തുകൊണ്ട് അവസാന നാളുകളിൽ മുൻ ഭർത്താവ് രമേശിനെ ചെന്ന് കാണുകയും വൃക്കവരെ നല്കാം എന്നും പറഞ്ഞ് സ്നേഹിച്ച ഭാഗ്യ ലക്ഷ്മി അദ്ദേഹം മരിച്ചപ്പോൾ പോകാതിരുന്നത്. അതിന്റെ കാരണവും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി

നമ്മൾ ഒരു സിനിമയിൽ വർക്ക് ചെയ്യുമ്പോൾ ഇതുപോലൊരു സാഹചര്യമുണ്ടാകുമ്പോൾ നമ്മൾ ആ സിനിമ ഉപേക്ഷിച്ച് പോകാറില്ല. കാരണം അത് നമ്മുടെ കമ്മിറ്റ്‌മെന്റാണ്. റിലേഷൻഷിപ്പിലായിരുന്നുവെങ്കിൽ ഇതൊക്കെ ഫെയർ ആകും. ഇപ്പോൾ ആരുമല്ല. ഞാനീ കരയുന്നത് എന്റെ മനസിന്റെ വികാരമാണ്. അതിനാൽ സംസാരിച്ചിട്ട് ബാക്കി കാര്യം തീരുമാനിക്കാം എന്നാണ്”. ഭാഗ്യലക്ഷ്മി പറഞ്ഞത്. കഴിഞ്ഞ ദിവസം താൻ പോകുന്നതുമായി ബന്ധപ്പെട്ട് കിടിലം ഫിറോസ് റംസാൻ എന്നിവരോട് ഭാഗ്യലക്ഷ്മി സംസാരിച്ചകാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മക്കളുടെ വികാരവും പങ്കുവയ്ച്ചത് ഇങ്ങിനെ..”അമ്മ വരണം എന്നു പറഞ്ഞാൽ ഞാൻ പോകണം എന്ന് പറയും. അതല്ല അമ്മ വരണ്ട, ഇവിടെ കുഴപ്പമൊന്നുമില്ല. അമ്മ വന്നാലും ഇവിടെ ഗസ്റ്റ് ആയിട്ട് നിൽക്കാം എന്ന് മാത്രമേയുള്ളൂ. വേറൊന്നും ചെയ്യാൻ പറ്റില്ല. റിലേഷൻഷിപ്പ് ഇല്ലാത്തതിനാൽ. പിന്നെ, വന്നാൽ കുത്തുവാക്കുകൾ കേൾക്കേണ്ടി വരും. അമ്മയ്ക്ക് വേദനിക്കും അതു കൊണ്ട് വരണ്ടാന്ന് പറയും ”ഞാൻ ആലോചിച്ച് നോക്കുകയാണ്.ഇവിടേക്ക് വരും മുമ്പ് തന്നെ എല്ലാ കാര്യങ്ങൾക്കും ഉണ്ടാകണമെന്ന് അവരോട് പറഞ്ഞിരുന്നുവെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു. തനിക്ക് മക്കളോട് സംസാരിക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടിരുന്നു.

ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് രമേശ് മരിച്ചുവെന്ന വാർത്ത ബി​ഗ് ബോസിൽ വീട്ടിലായിരുന്നപ്പോഴാണ് ഭാ​ഗ്യലക്ഷമി അറിഞ്ഞത്. വാർത്തയറിഞ്ഞ ഭാഗ്യലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു. മാനസികമായി തളർന്ന താരത്തെ സഹമത്സരാർഥികൾ ചേർന്നാണ് ആശ്വസിപ്പിച്ചത്. ക്വിറ്റ് ചെയ്ത് പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഭാ​ഗ്യലക്ഷ്മി പറഞ്ഞത്. ഭാഗ്യലക്ഷ്മിയുടെ തീരുമാനവുമായി ബന്ധപ്പെട്ട് വലിയ ചർച്ച തന്നെ നടന്നിരുന്നു.

ഭാഗ്യലക്ഷ്മി പോകണമെന്നാണ് ഒരു കൂട്ടർ പറയുന്നത്. എന്നാൽ മറ്റൊരു വിഭാഗമാകട്ടെ പോകണോ വേണ്ടയോ എന്നത് ഭാഗ്യലക്ഷ്മിയുടെ മാത്രം തീരുമാനമാണെന്ന് ബിദ് ബോസ് നടത്തിപ്പ്കാരും അറിയിച്ചിരുന്നു. അവർ പോകാനും പോകാതിരിക്കാനും നിർബന്ധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് വിട്ട് രമേശിന്റെ മൃതദേഹം കാണാൻ പോകാതെ മൽസരം തുടരാനും വിജയിക്കാനും തന്നെ ഭാഗ്യലക്ഷ്മിയുടെ നിലപാട് ധാർമ്മികമായും പല വിമർശവും വരുത്തുകയും ചെയ്തു