ബിഗ് ബോസില്‍ കണ്ട അനൂപ് ഇന്ന് കതിര്‍മണഡപത്തില്‍, ഇഷയുമായുള്ള പ്രണയം വിവാഹമെന്ന് സാക്ഷാത്കാരത്തിലേക്ക്

ബിഗ് ബോസ് സീസണ്‍ മൂന്നിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അനൂപ് കൃഷ്ണന്‍്. ഫിസിക്കല്‍ ടാസ്‌കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതല്‍ അവസാനം വരെ ഒരേ രീതിയില്‍ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമില്‍ മികച്ച സ്‌കോര്‍ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാര്‍ഥികളില്‍ ഒരാള്‍ അനൂപായിരുന്നു.

ഇപ്പോഴിതാ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായ അനൂപ്  താന്‍ വിവാഹിതനാവുന്ന കാര്യം കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, തന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോ പങ്കുവയ്ക്കുകയാണ് താരം. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളില്‍ ഒന്നാണ് ‘സീത കല്യാണം’. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയില്‍ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനാണ്. മികച്ച പ്രേക്ഷക പിന്തുണയോടെ സീരിയല്‍ മുന്നേറുന്നതിനിടയിലാണ് അനൂപിന് ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ നിന്നും അവസരം ലഭിക്കുന്നത്.

സീരിയലിന് ഇടവേള നല്‍കി അനൂപ് ബിഗ് ബോസ് ഷോയിലേക്ക് പോവുകയായിരുന്നു. തന്റെ പ്രണയിനിയെക്കുറിച്ച് അനൂപ് ബിഗ് ബോസ് ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. ഇഷ എന്നു വിളിക്കുന്ന ഡോക്ടര്‍ ഐശ്വര്യ നായരാണ് അനൂപിന്റെ പ്രണയിനി.ബിഗ് ബോസിന്റെ ഷൂട്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ അനൂപ് സീരിയലിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ ഇനി സീതാകല്യാണത്തിലേക്ക് എത്താന്‍ സാധ്യതയില്ലെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു.