ഹിന്ദു രാഷ്ട്രം ആക്കാൻ ശ്രമം, രാഷ്ട്രപതിയെ ഒഴിവാക്കി കങ്കണയ്ക്ക് പ്രത്യേക ക്ഷണം- ബിന്ദു അമ്മിണി

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാതെ ബോളിവുഡ് താരം കങ്കണ റണാവത്തിനെ ക്ഷണിച്ചതിനെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രം​ഗത്ത്. അധികാരത്തിൽ നിന്നും ഇറങ്ങാൻ പോകുന്ന സമയത്തു വനിതാബില്ലിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ചു വീണ്ടും അധികാരത്തിൽ കയറാൻ ശ്രമിക്കുന്നത് തിരിച്ചറിയാൻ കഴിയാത്തത്ര വിഡ്ഢികൾ അല്ല ഇന്ത്യയിലെ ജനങ്ങൾ എന്നും ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ കുറിച്ചു.

കുറിപ്പിങ്ങനെ

പുതിയ പാർലമെന്റിൽ പ്രസിഡന്റ്ന് പ്രവേശനമില്ല കങ്കണക്ക് പ്രത്യേക ക്ഷണം. സനാധന അധർമ്മം. സംസ്ഥാനകളുടെ അവകാശത്തിൽ കൈ കടത്തുന്ന ഭരണ ഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ വെല്ലുവിളിക്കുന്ന കബളിപ്പിക്കൽ ബില്ലിനെ വിശ്വസിക്കാൻ ആവില്ല.

അധികാരത്തിൽ നിന്നും ഇറങ്ങാൻ പോകുന്ന സമയത്തു വനിതാബില്ലിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ചു വീണ്ടും അധികാരത്തിൽ കയറാൻ ശ്രമിക്കുന്നത് തിരിച്ചറിയാൻ കഴിയാത്തത്ര വിഡ്ഢികൾ അല്ല ഇന്ത്യയിലെ ജനങ്ങൾ. ഭരണ ഘടന തന്നെ ഇല്ലാതാക്കി സനാധന അധർമ്മംവും മനു സ്മൃതിയും നടപ്പിലാക്കാനും ഹിന്ദു രാഷ്ട്രം നിർമ്മിക്കാനും ശ്രമിക്കുന്നവരുടെ സമത്വ വാദത്തെ തള്ളി കളയുന്നു. അവിശ്വസിക്കുന്നു