കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം പോലീസ് ബലമായി പിടിച്ചെടുത്തു

കോതമംഗലം. കാട്ടാനയുടെ ആക്രമണത്തില്‍ നേര്യമംഗലം കാഞ്ഞിരവേലിയില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം വിട്ടു തരില്ലെന്ന് പ്രതിഷേധിച്ച് ബന്ധുക്കള്‍ മൃതദേഹത്തിന് മേല്‍ കിടന്ന് പ്രതിഷേധിച്ചെങ്കിലും പോലീസ് അവരെ നീക്കി മൃതദേഹം ആംബുലന്‍സില്‍ കയറ്റി.

സംഭവ സ്ഥലത്തു നിന്നും പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി. സമരപ്പന്തല്‍ പോലീസ് പൊളിുച്ചു നീക്കി. കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസിന്റെയും മാത്യു കുഴല്‍നാടന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ ഉന്തും തള്ളും ഉണ്ടായിരുന്നു. വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കിയ ശേഷം മതി പോസ്റ്റ്‌മോര്‍ട്ടം എന്ന് കുടുംബം പറഞ്ഞു.

ബലം പ്രയോഗിച്ചാണ് മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം കൊണ്ടുപോയതെന്നാണ് വിവരം. രാവിലെ ഒമ്പത് മണിയോടെയാണ് കൃഷിയിടത്തില്‍ ആടിനെ കെട്ടുന്നതിന് പോയ ഇന്ദിരയ്ക്ക് നേരെ കാട്ടാമന ആക്രമണം ഉണ്ടായത്.