പ്രധാനമന്ത്രി നരേന്ദ്രമോദി വിരുന്നിന് ക്ഷണിച്ച ബിഎസ്പി എംപി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് കന്റീനില്‍ കൂടിക്കാഴ്ച നടത്തിയ ബിഎസ്പി അംഗം ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി ഏഴ് പ്രതിപക്ഷ എംപിമാരുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. ബിഎസ്പിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായി റിതേഷ് നേരത്തെ പറഞ്ഞിരുന്നു. യുപിയിലെ അംബേദകര്‍ നഗറില്‍ നിന്നുള്ള എംപിയാണ് റതേഷ്.

ബിഎസ്പി നേതാവ് മായവതിയെ കാണാന്‍ ശ്രമിച്ചിട്ട് നടന്നിട്ടില്ലെന്നും പാര്‍ട്ടി യോഗങ്ങള്‍ക്ക് തന്നെ വിളിക്കാറില്ലെന്നും റിതേഷ് പറഞ്ഞു,. അതേസമയം റിതേഷിന് മറുപടിയുമായി മായവതി രംഗത്തെത്തി. മണ്ഡലത്തില്‍ ജനങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നുണ്ടെന്നാണ് കരുതുന്നതെങ്കില്‍ ആത്മപരിശോധന നടത്തണമെന്ന് മായാവതി ചൂണ്ടിക്കാട്ടി.

സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കായി ചുറ്റിക്കറങ്ങുകയും നിഷേധാത്മക ചര്‍ച്ചകളുടെ ഭാഗമാകുകയും ചെയ്താല്‍ ലോക്‌സഭയില്‍ ടിക്കറ്റ് നല്‍കുക സാധ്യമല്ലെന്ന് മായാവതി പറഞ്ഞു.