കടലിനടിയിലെ ദ്വാരക നഗരം സ്‌കൂബ ഡൈവിലൂടെ കണ്ട് പ്രധാനമന്ത്രി

ഗാന്ധിനഗര്‍. ഗുജറാത്തിലെ ദ്വാരക നഗരി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയില്‍ എത്തിയ പ്രധാനമന്ത്രി സ്‌കൂബ ഡൈവിലൂടെയാണ് ആഴക്കടലിലെ ദൃശ്യങ്ങള്‍ ആസ്വദിച്ചത്. നാവിക സേനയിലെ മുങ്ങല്‍ വിദഗ്ധരോടൊപ്പമാണ് പ്രധാനമന്ത്രി സ്‌കൂബ ഡൈവിങ് നടത്തിയത്.

ദ്വാരകയില്‍ പ്രര്‍ത്ഥിച്ചത് വളരെ ദിവ്യമായ അനുഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ആത്മീയ മഹതത്വത്തിന്റെയും ഭക്തിയുടെയും അതിരില്ലാത്ത ബന്ധമുണ്ടെന്ന് തോന്നി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

നാവികസേനയുടെ ഉദ്യോഗസ്ഥര്‍ക്കൊപ്പം കടലില്‍ നില്‍ക്കുന്നതിന്റെയും സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ച് കടലില്‍ മുങ്ങുന്നതിന്റെയും ചിത്രങ്ങളാണ് എക്‌സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ചത്.