അംഗനവാടി ടീച്ചർമാർക്കെതിരെ മോശം പരാമർശം ശ്രീനിവാസനെതിരെ കേസ്

അംഗനവാടി ടീച്ചർമാർക്കെതിരായ നടൻ ശ്രീനിവാസന്റെ പരാമർശത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. പരാമർശം സാംസ്‌ക്കാരിക കേരളത്തിന് യോജിക്കാത്തതാണെന്ന് കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ പരാമർശമാണെന്ന് ഷാഹിദാ കമാൽ പറഞ്ഞു. ശ്രീനിവാസൻ നടത്തിയ പരാമർശം പിൻവലിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ജപ്പാനിൽ പ്ലേ സ്‌കൂൾ, കിന്റർ ഗാർഡൻ തുടങ്ങിയ സ്‌കൂളുകളിൽ സൈക്കോളജിയും സൈക്യാട്രിയും ഒക്കെ ഉള്ള അധ്യാപകർ പഠിപ്പിക്കുന്നുണ്ട്. ഇവിടെ അങ്കണവാടി എന്നു പറഞ്ഞ് ഒരു വിദ്യാഭ്യാസവും ഒരു ജോലിയും ഇല്ലാത്ത ആൾക്കാരെ പിടിച്ചു നിർത്തുകയാണ്.അവരുടെ ഇടയിൽ ആണ് ഈ കുട്ടികൾ വളരുന്നത്. അതുകൊണ്ട് ആ നിലവാരത്തിലേ ആ കുട്ടികൾക്ക് വളരാൻ കഴിയൂ’.മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ അംഗവനാടി അധ്യാപകർ യോഗ്യതയില്ലാത്തവരാണെന്നുമായിരുന്നു ശ്രീനിവാസന്റെ പ്രതികരണം

ശ്രീനിവാസന്റെ അഭിപ്രായത്തിൽ വസ്തുതാപരമായ കാര്യങ്ങളുണ്ടെന്ന കണ്ടെത്തലുകളും ഉയർന്ന കേൾക്കുന്നുണ്ട്. ഈ വിഷയത്തിൽ മേൽ ശ്രീനിവാസന്റെ പ്രതികരണം ഇതുവരെയും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ വിവാദ പരാമർശത്തിൽ ഉള്ള വസ്തുതകൾ പരിശോധിച്ച്‌ അറിഞ്ഞെങ്കിൽ മാത്രമേ അദ്ദേഹത്തിന്റെ ആരോപണം മോശമാണോ എന്ന് തെളിയിക്കാനാവു. ശ്രീനിവാസന്റെ പ്രതികരണം ഏവരും കാത്തിരിക്കുകയാണ്.