സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി. സോഷ്യല്‍മീഡിയകള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ സോഷ്യല്‍മീഡിയ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേസുകള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സംബന്ധിച്ച ഹര്‍ജികള്‍ കോടതി പരിഗണിച്ചപ്പോഴായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഈ കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. അഭിഭാഷകനായ കിര്‍തിമാന്‍ സിങ് ആാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത്. കോടതി ഉത്തരവുകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവെന്നും. ഭേദഗതി കൊണ്ടുവരുമെന്നും എന്നാല്‍ അത് ഇപ്പോഴല്ലന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

എന്നാല്‍ നിലവിലെ കേസുകളില്‍ ഇപ്പോഴത്തെ നിയമം ബാധകമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം നിലവിലുള്ള സംവിധാനം ഉപയോഗിച്ച് പരാതികളും സോഷ്യല്‍ മീഡിയകളിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതും എന്ത് കൊണ്ട് കൈകാര്യം ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു. സോഷ്യല്‍മീഡിയയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമം ആലോചിക്കുന്നുണ്ടോ എന്ന് കോടതി മുമ്പ് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍്ക്കാര്‍ കോടതിയെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.