കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി മുഖ്യമന്ത്രിയുടെ ചര്‍ച്ച 15ന്

തിരുവനന്തപുരം. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും പികെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും.

ജനുവരി 15ന് രാവിലെ 10 മണിക്കാണ് ചര്‍ച്ച. ഓണ്‍ലൈനിലൂടെയാണ് ചര്‍ച്ച നടത്തുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നിങ്ങുന്നതാണ്. ചര്‍ച്ചയ്ക്ക് കാരണം. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം.

അതേസമയം മുമ്പ് സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എംപിമാര്‍ കേന്ദ്രസര്‍ക്കാരില്‍ കാര്യമായ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം കേന്ദ്രത്തെ പഴിച്ചിട്ട് കാര്യമില്ലെന്നും സംസ്ഥാനം പിരിച്ചെടുക്കേണ്ട നികുതി പോലും പിരിക്കുന്നില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്.