ആപ്പ് പോയപ്പോൾ അടി പതറി ചൈന,കടുത്ത ആശങ്ക അറിയിച്ചു- ചീനയുടെ ആദ്യ പ്രതികരണം

എം.കെ ഷാജി , കർമ്മ ന്യൂസ് എക്സ്ളൂസീവ് : ഡൽഹി
ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിൽ ആശങ്ക അറിയിച്ച് ചൈന. കടുത്ത ആശങ്ക അറിയിച്ചു എന്ന് വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തു.  ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിൽ ആശങ്ക അറിയിച്ച് ചൈന. strongly Concerned എന്ന വാക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ എല്ലാം വ്യക്തമാവുകയാണ്‌. ചൈന എന്നത് വെറും കടലാസ് പുലി മാത്രമാണ്‌. ഇന്ത്യൻ നീക്കത്തെ കടുത്ത ആശങ്കയോടെ കാണുന്നു എന്നു പറയുമ്പോൾ തന്നെ ആ വാക്കുകളിൽ ക്ഷീണിതന്റെ വേദനയും പരാജിതന്റെ മുഖവും ഭീതിയും എല്ലാം ഒളിഞ്ഞിരിക്കുന്നു. ഇന്ത്യയെക്കാൾ വൻ ശക്തി എന്നു പറയുന്ന ചൈന എന്നത് വെറും ഒരു കടലാസു പുലി മാത്രമാണ്‌. ദരിദ്രമായ കുറെ ജനങ്ങളും സമ്പന്നന്മാരായ സർക്കാരും കമ്യൂണിസ്റ്റ് പാർട്ടിയും….. അതാണ്‌ ചൈനയുടെ ശരീരം.!!.. ചൈനയുടെ ശാസ്ത്ര, സൈനീക നേട്ടങ്ങളേ ഒട്ടും ചെറുതായി കാണാൻ ആകില്ല. എന്നാൽ സാമ്പത്തിക അടിത്തറ തകർന്നാൽ ചൈനക്ക് പിടിച്ച് നില്ക്കാൻ ആകില്ല. ഒരു പക്ഷേ ഭരണകൂടം തന്നെ താഴെ വീഴുകയോ ജനകീയ കലാപം വരികയോ ജനാധിപത്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയോ ചെയ്തേക്കാം.

59 ആപ്പുകൾ ഇന്ത്യ നിരോധിച്ചപ്പോൾ തന്നെ കാലിടറി സ്വരം ഇടറി ആശങ്കപെടുന്ന ചൈനയെ ആണ്‌ ലോകം കാണുന്നത്. എന്നാൽ കാണാൻ പോകുന്ന പൂരം ഇപ്പോൾ പറയാൻ ആകില്ല. ഭാരതം ആയിരിക്കും ചൈനയുടെ ഏറ്റവും വലിയ മാർകറ്റ്. അവിടെ നിന്നും ജനം സാധനങ്ങൾ ബഹിഷ്കരിച്ച് ചൈനയെ പുറത്താക്കിയാൽ അടുത്ത പ്രഹരവും കൂടിയാകും. 59 ചൈനീസ് അപേക്ഷകൾ ഇന്ത്യ നിരോധിച്ച് മണിക്കൂറുകൾക്ക് ശേഷം ചൈന ആദ്യമായി പ്രതികരിച്ചിരിക്കുന്നു. ചൈനയുടെ പ്രസ്ഥാവനയുടെ വിശദമായുടെ  ഭാഗങ്ങളിലേക്ക്.. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ തന്റെ രാജ്യം ശക്തമായി ആശങ്കാകുലമാനെന്ന് അറിയിച്ചു. ഇന്ത്യ ചൈനീസ് ആപ്പുകൾ ഉപേക്ഷിക്കുന്നത് അന്തർദേശീയ കരാറുകളുടെ ലംഘനം ആയിരിക്കും.

സ്ഥിതിഗതികൾ പരിശോധിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.ചൈനീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിക്ഷേപകരുടെ നിയമപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യൻ സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചൈന സ്ഥിതിഗതികൾ പരിശോധിക്കുകയാണ്‌. ഇന്ത്യൻ നീക്കത്തേ എങ്ങിനെ പ്രതിരോധിക്കണം എന്ന് തീരുമാനിക്കും.അന്താരാഷ്ട്ര, പ്രാദേശിക നിയമ-ചട്ടങ്ങൾ പ്രകാരം ചൈനീസ് കമ്പിനികളേ സംരക്ഷിക്കേണ്ട ബാധയത ചൈനക്ക് ഉണ്ട്. ഞങ്ങൾ ഇന്ത്യൻ നടപടിക്കെതിരെ മുന്നോട്ട് പോകും.അന്താരാഷ്ട്ര നിക്ഷേപകരുടെ നിയമപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇന്ത്യൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്,“ അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചൈനയുടെ ട്വിറ്റർ അക്കൗണ്ടായ വൈബോ ഇന്ത്യൻ പ്രധാനമന്ത്രി പരിശോധിച്ച് ഉറപ്പ് വരുത്ത് വേരിഫൈ ചെയ്ത അക്കൗണ്ടായിരുന്നു എന്നും ചൈന വ്യക്തമാക്കി. ചൈനയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് ആണ്‌ ഇത് വ്യക്തമാക്കിയിരിക്കുന്നത് . വെയ്ബോയിൽ പ്രധാനമന്ത്രി മോദിക്ക് 240,000 അനുയായികളുണ്ടെന്ന് ഗ്ലോബൽ ടൈംസ് ട്വിറ്ററിലൂടെ അറിയിച്ചു – ഇത് ഇന്ത്യയിലെ നിരോധിത ആപ്ലിക്കേഷനുകളിലൊന്നാണ്.

മോദിക്ക് പോലും ആരാധകർ ഉള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചതിന്റെ കാരണം മനസിലാകുന്നില്ല എന്നും ചൈന പറയുന്നു…എന്നാൽ ഇതിനെല്ലാം മറുപടി ഇന്ത്യൻ അതിർത്തിയിൽ ആക്രമണം നടത്തിയ ചൈനയെ തകർക്കുക എന്ന വൻ പദ്ധതിയാണ്‌ കടുവാ കൂട്ടം ചെയ്യുന്നത് എന്നാണ്‌ ഒറ്റ വാക്കിൽ ഉത്തരം

തിങ്കളാഴ്ച രാത്രി നടന്ന നീക്കത്തിലാണ്‌ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചത്. ഐ.ടി വകുമ്മാണ്‌ തീരുമാനം എടുത്തത് എന്നായിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാൽ ആഭ്യന്തിര വകുപ്പാണ്‌ നിരോധന നീക്കവും തീരുമാനവും സ്വീകരിച്ചിരിക്കുന്നത് എന്ന് ഇപ്പോൾ കേന്ദ്ര സർക്കാർ തന്നെ അറിയിച്ചു. ചൈന കമ്പിനികൾ ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെർവറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുകയും ചെയ്തതിനു തെളിവുകൾ ഉണ്ട് എന്ന് ഇന്ത്യൻ ആഭ്യന്തിര മന്ത്രാലയം വ്യക്തമാക്കുന്നു.

ആപ്ലിക്കേഷനുകൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ ഉൾപ്പെടെ നിരവധി ഉറവിടങ്ങളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. അതിനാൽ ഇന്ത്യ സൈബർ സ്പേസിൽ നിന്നും ചൈനയെ വാഷ് ഔട്ട് ചെയ്യുന്നു എന്നും കേന്ദ്ര സർക്കാർ പറയുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും കോടിക്കണക്കിന് ഇന്ത്യൻ മൊബൈൽ ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾ ഉറപ്പുവരുത്തുന്നതിനുമുള്ള നീക്കത്തി ഇന്ത്യ പിന്നോട്ട് പോകില്ല.യഥാർത്ഥ നിയന്ത്രണ നിരയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ചൈന നിലപാടുകൾക്കിടയിലാണ് ഇന്ത്യ ചൈനക്ക് കൊടുത്തിരിക്കുന്ന ഡിജിറ്റൽ പ്രഹരം . ഒറ്റ രാത്രി വിപ്ലവത്തിൽ ഇന്ത്യ തറപറ്റിച്ചത് ചൈനയുടെ സോഷ്യൽ മീഡിയ ഭീമന്മാരെയാണ്‌. 1 വർഷം കൊണ്ട് ഫേസ്ബുക്കിനെ പോലും തറ പറ്റിക്കും എന്ന് പറഞ്ഞിരുന്ന ചൈനയുടെ ടിക് ടോകിനെ വീഴ്ത്താൻ ഇന്ത്യക്ക് വെറും ഒരു രൂപ പേപ്പറിൽ ഉള്ള ഒരു സർക്കുലർ മാത്രം മതിയായിരുന്നു.