സഹപാഠിയായ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ചിത്രം മോർഫുചെയ്ത് പ്രചരിപ്പിച്ചു, 5 വിദ്യാർത്ഥികൾ അറസ്റ്റിൽ

ചെങ്ങന്നൂർ : വിദ്യാർഥിനിയുടെ ചിത്രം മോർഫുചെയ്ത് പരസ്പരം കൈമാറിയതിന് അഞ്ചു വിദ്യാർഥികൾ അറസ്റ്റിൽ. ഗവ. ഐ.ടി.ഐ.യിലെ രണ്ടാംവർഷ വിദ്യാർഥിനിയുടെ ചിത്രം . ഹോർട്ടികൾച്ചർ ഒന്നാംവർഷ വിദ്യാർഥികളായ കോഴഞ്ചേരി സ്വദേശി നന്ദു പി. അനിൽ (20), പെണ്ണുക്കര സ്വദേശി ആദർശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു (19), നെടുമുടി സ്വദേശി അജിത്ത് പി. പ്രസാദ് (18), കൈനകരി സ്വദേശി അതുൽ ഷാബു (19) എന്നിവർ മോർഫുചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ കൈമാറുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അഞ്ചു വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി നന്ദു ഐ.ടി.ഐ.യിലെ രണ്ടാംവർഷ ഇലക്‌ട്രീഷ്യൻ ട്രേഡിലെ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന്‌ ഫോട്ടോയെടുത്ത് ഇന്റർനെറ്റിൽനിന്നുള്ള നഗ്നചിത്രവുമായി മോർഫുചെയ്ത് രണ്ടാം പ്രതിക്ക് ടെലഗ്രാം ആപ്പ് വഴി കൈമാറി. ഇത് മറ്റൊരാളിലേക്കും ടെലഗ്രാം, വാട്സാപ്പ് സന്ദേശങ്ങളിലൂടെ കൈമാറി.

വിവരം അറിഞ്ഞ പെൺകുട്ടി ആദ്യം കോളേജിലും പിന്നീട് പോലീസിലും പരാതിപ്പെടുകയായിരുന്നു തുടർന്ന് ചെങ്ങന്നൂർ പോലീസ് സൈബർകുറ്റകൃത്യത്തിനു കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.