ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം; 40 കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. 40 വിദ്യാർഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സിഗ്നല്‍ ജങ്ഷനിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. കോളേജിൽനിന്ന് വിനോദയാത്ര പോവുകയായിരുന്നു ഇവർ. ഈ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. അപകടത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.