പള്ളി പണി തുടരണമെങ്കിൽ പണം നൽകണം, കൈക്കൂലി ചോദിച്ച് പള്ളി നിർമ്മാണം തടഞ്ഞ് ഡിവൈഎഫ്ഐ

ആലപ്പുഴയിൽ പള്ളിപ്പുറത്ത് നിർമ്മാണം നടന്നു വരുന്ന പള്ളിയുടെ പേരിൽ ഡി വൈ എഫ് ഐ നേതാവ് പണം ആവശ്യപ്പെട്ടു. പള്ളി പണിയുമായി മുന്നോട്ട് പോകാൻ അനുവദിക്കണം എങ്കിൽ 1 ലക്ഷം രൂപയോ അല്ലെങ്കിൽ 3 സെന്റ് സ്ഥലമോ നല്കണം എന്നായിരുന്നു ഡി വൈ എഫ് ഐ നേതാവിന്റെ ആവശ്യം. സി.പി.എം പാർട്ടിക്ക് കൈയ്യൊഴിയാൻ ആകില്ല. കാരണം 1 ലക്ഷം രൂപ ആവശ്യപ്പെട്ടത് പാർട്ടി ഫണ്ടിലേക്കും 3 സെന്റ് ഭൂമി പള്ളിയോട് സഭാവന ചോദിച്ചത് പാർട്ടി ഓഫീസിനും വേണ്ടിയായിരുന്നു എന്നാണ്‌ നേതാവിന്റെ അവകാശ വാദം., ഇതു സംബന്ധിച്ച് പള്ളി വികാരി സിപിഎം ജില്ലാ സെക്രട്ടറിക്കു പരാതി നല്കി. പുതുതായി പണിയുന്ന പള്ളിയുടെ നിർമ്മാണവുമായി മുന്നോട്ട് പോകണം എങ്കിൽ പാർട്ടിക്ക് പണവും പള്ളി പറമ്പിൽ നിന്ന് 3 സെന്റും നല്കണം എന്ന് പറഞ്ഞ് ഈ നേതാവ് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ്‌ പള്ളി വികാരിയുടെ പരാതിയിയുടെ ഉള്ളടക്കം.ഇതി ഈ ഡി വൈ എഫ് ഐ നേതാവ് മാത്രമല്ല സി.പി.എം പാർട്ടിക്കാരും ഉണ്ടായിരുന്നു. ഡി വൈ എഫ് ഐ നേതാവ് നേതൃത്വം നല്കുകയാണ്‌ ഉണ്ടായത്. പാർട്ടിയുടെ ഭീഷണി മൂലം പള്ളി നിർമ്മാണം തടസപ്പെട്ടതായും ജില്ലാ കമിറ്റിക്ക് നല്കിയ പരാതിയിൽ പറയുന്നു.

ബന്ധപ്പെട്ട പഞ്ചായത്ത് ഭരിക്കുന്നത് സി.പി.എം ആണ്‌. സംസ്ഥാനവും ജില്ലയും ഇല്ലാം ഭരിക്കുന്നതും സി.പി.എം അധികാരത്തിന്റെ തിൺനമിടുക്കിൽ മത സ്ഥാപനങ്ങളിൽ കയറി കൊടി കുത്തുന്നത് നമ്മൾ ശബരിമല മുതൽ കാണുന്ന കാഴ്ച്ചയാണ്‌. ആരാധാനാലയങ്ങളിലേ വിശ്വാസികളുടെ ക്ഷേമത്തിനല്ല. ഇത്തരത്തിൽ അരാധനാലയങ്ങളുടെ ഫണ്ടുകളും സ്വത്തുക്കളും കൈക്കലാക്കാനും മറ്റും എന്ന് ഈ സംഭവം വീണ്ടും അടിവരയിടുന്നു.

പള്ളിയിൽ കയറി ഗുണ്ടായിസവും പാർട്ടി രീതിയിൽ വിരട്ടലും നടത്തി പള്ളി പണി മുടക്കിയിട്ട് എന്തുകൊണ്ട് പള്ളിക്കാർ പോലീസിൽ പരാതി നല്കാതെ സി.പി.എം ജില്ലാ കമിറ്റിക്ക് പരാതി നല്കി. പഞ്ചായത്തിലും കോടതിയിലും ഇതുമായി ബന്ധപ്പെട്ട് പള്ളി വികാരിക്ക് പരാതിയോ കേസോ നല്കാമായിരുന്നു. ആരാധനാലയങ്ങളുടെ ഭരണത്തിൽ പാർട്ടിക്കാർ ഇടപെടുന്നതിനെതിരെ സമീപ ദിവസമാണ്‌ കേരള ഹൈക്കോടതി ശക്തമായ വിധി പുറപ്പെടുവിച്ചത്. എന്നിട്ട് എന്തുകൊണ്ട് ഇത്തരത്തിൽ പള്ളി പണിയുന്നത് തടസപ്പെടുത്തിയപ്പോൾ ഹൈക്കോടതിയേ പോലും സമീപിച്ചില്ല. ഒരു പള്ളി പണിയുന്നതിനു പോലും സി.പി.എം പാർട്ടിയുടെ അനുമതിയും അവർക്ക് കപ്പം കൊടുക്കണം എന്ന രീതിയും വന്നപ്പോൾ പള്ളി അധികാരികൾ കൈ കൂപ്പി എത്തിയത് സി.പി.എം ജില്ലാ കമിറ്റിക്ക് മുന്നിൽ എന്നതും വലിയ വിരോധാഭാസമാണ്‌. കുറുക്കൽ കോഴി കട്ടതിനു കുറുക്കന്മാരുടെ സഭയിൽ ചെന്ന് പരാതി പറയുന്ന അവസ്ഥയാണിത്. സി.പി.എമ്മിനു ഇത്തരം കേസുകൾ വിധി തീർപ്പാക്കാൻ ഒരു അവകാശവും ഇല്ല. എന്തായാലും പാർട്ടി തന്നെ നിയമ വിരുദ്ധ കാര്യങ്ങൾ ചെയ്യും. പാർട്ടി തന്നെ അതിലേ പരാതികൾ സ്വീകരിക്കും. പാർട്ടി തന്നെ തെളിവെടുപ്പും വിചാരണവും വിധിയും നടപ്പാക്കും. ആലപ്പുഴയിൽ പള്ളി പണി തടസപ്പെടുത്തിയിടത്തും ഇതു തന്നെയാണ്‌ ഉണ്ടായത്.

ആലപ്പുഴ പള്ളിപുറത്ത് പള്ളിയുടെ നേതൃത്വത്തിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് പള്ളിയും സിപിഎം ഭരിക്കുന്ന പഞ്ചായത്തും തമ്മിലുള്ള നിയമ പ്രശ്നം ഒത്തുതീർപ്പാക്കാൻ പണമോ സ്ഥലമോ ആവശ്യപ്പെടുകയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം ചേർത്തല ഏരിയ കമ്മിറ്റിയംഗവുമായ നേതാവിനെതിരെയുള്ള പരാതിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം എൻ.ആർ.ബാബുരാജ് എന്നിവർ ഉൾപ്പെട്ട പാർട്ടി കമ്മിഷനാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. എന്നാൽ ഇത്തരത്തിൽ ജാമ്യമില്ലാ കുറ്റമായ ബ്ളാക്ക്മെയിലിങ്ങ് കേസ് അനേഷിക്കാൻ പാർട്ടിക്ക് എന്ത് അധികാരമാണ്‌ ഉള്ളത്. ക്രിമിനൽ സ്വഭാവമുള്ള പരാതി ആയിട്ടും പാർട്ടി അത് പോലീസിനു കൈമാറിയിട്ടുമില്ല. ഈ പള്ളിക്ക് മുന്നിലെ സ്ഥലം പുറമ്പോക്കാണെന്ന് തർക്കമുള്ളതിനാൽ അവിടെ കെട്ടിടം നിർമിക്കുന്നതിനെതിരെ പഞ്ചായത്ത് നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഭൂമി പള്ളിയുടേതാണെന്നതിന് രേഖകൾ കൈവശമുണ്ടെന്ന് പള്ളി ഭാരവാഹികൾ പറയുന്നു.

അതിനിടെ ന്യായീകരണവുമായി പാർട്ടി രംഗത്ത് വന്നു കഴിഞ്ഞു. സംഭവം പാർട്ടി തലത്തിൽ തന്നെ നിഷേധിച്ചു.ഡിവൈഎഫ്ഐ നേതാവ് പണം ആവശ്യപ്പെട്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഎം ചേർത്തല ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.പരാതിയും മറ്റും അടിസ്ഥാന രഹിതം എന്ന് സി.പി.എം ഔദ്യോഗികമായി പറഞ്ഞ് കഴിഞ്ഞിട്ടും ഇനി പള്ളിക്കാരുടെ പാർട്ടി കോടതിയിൽ നല്കിയ കേസിന്റെയും അന്വേഷണത്തിന്റെയും ഗതി എന്താകും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. പാർട്ടി തന്നെ പള്ളിക്കാരുടെ പരാതിക്കെതിരെ പരസ്യമായി രംഗത്ത് വരികയും പണവും ഭൂമിയും സംഭാവന ചോദിച്ച നേതാക്കളേ സംരക്ഷിക്കുകയും ചെയ്തിരുന്നു. പള്ളിയുമായുണ്ടായ പ്രശ്നങ്ങൾ പാർട്ടി ഇടപെട്ട് പറഞ്ഞുതീർക്കാനാണ് ശ്രമിച്ചതെന്നും മതസൗഹാർദം തകർക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും സി.പി.എം പ്രസ്താവനയിൽ പറയുന്നു.