പള്ളി പറമ്പിൽ മറവ് ചെയ്ത പൊന്നോമനയെ ഖബറിൽ നിന്ന് പുറത്തെടുത്ത്  പോസ്റ്റ് മോർട്ടം

തലശ്ശേരി മിഷ്യൻ ആശുപത്രിയിലെ ചികത്സാപിഴവു കാരണം പൂർണ്ണ വളർച്ച എത്തിയ കുഞ്ഞു ഗർഭപാത്രത്തിൽ മരണപ്പെട്ട സംഭവത്തിൽ പള്ളി പറമ്പിൽ മറവ് ചെയ്ത കുഞ്ഞിനെ ഖബറിൽ നിന്ന് പുറത്തെടുത്ത്  പോസ്റ്റ് മോർട്ടം  ചെയ്തു .തലശ്ശേരി ഗോപാൽപേട്ടയിലെ നൗഷാദ്, സാഹിറ ദമ്പതികളുടെ ഗർഭസ്ഥ ശിശുവിന്റെ  ശരീരമാണ്  കേസന്വേഷണത്തിന്റെ ഭാഗമായി പരിയാരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ. സന്തോഷ് ജോയിയുടെ നേതൃത്വത്തിൽ സൈദാർ പള്ളി ഖബർസ്ഥാനിൽ വച്ച് പോസ്റ്റ് മോർട്ടം ചെയ്തത്.

തലശ്ശേരി സി. ഐ. ബിജു ആന്റണിയുടെ  നേതൃത്വത്തിൽ  പൊലീസും  എക്സിക്യൂട്ടിവ് മജിസ്ട്രേട്ടായി  തഹസിൽദാർ ജിസാ തോമസുമുണ്ടായി.  നാട്ടുകാരും കുഞ്ഞിന്റെ പിതാവ് നൗഷാദും സ്ഥലത്തുണ്ടായിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു നിന്ന പോസ്റ്റ് മോർട്ടത്തിന് ശേഷം മറവ് ചെയ്തു. 2014-ൽ വിവാഹിതയായ സാഹിറ പത്ത് വർഷത്തെ കാത്തിരിപ്പിലാണ്  ഗർഭിണിയായത്. തലശ്ശേരി മിഷൻ ആശുപത്രിയിലെ ഡോ.വേണു ഗോപാലിന്റെ ചികിത്സയിലായിരുന്നു.

പ്രസവ തീയ്യതി അടുത്തപ്പോൾ ഇക്കഴിഞ്ഞ മാർച്ച് 18 ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാം നോർമ്മലാണെന്ന് ആദ്യം പറഞ്ഞ ഡോക്ടർപിന്നീട് മാറ്റി പറഞ്ഞു. സംശയത്തെ തുടർന്ന് സ്കാനിങ്ങ് നടത്തി. ഇതിന്റെ റിപ്പോർട്ട് പ്രകാരം പ്രത്യേക മരുന്ന് കുത്തിവച്ചു. ഇതിൽ പിന്നീടാണ് കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ മരിച്ചുവെന്ന് ദമ്പതികളെ അറിയിച്ചത്. ഇതിനായി ചില കാരണങ്ങളും പറഞ്ഞു. എന്നാൽ ചികിൽസിച്ച ഡോക്ടർമാരുടെപിഴവ് കാരണമാണ് കുഞ്ഞ് ഗർഭപാത്രത്തിൽ മരിക്കാനിടയായതെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്. ഉത്തരവാദികളായ രണ്ട്  ഡോക്ടർമാർക്കും എതിരെ  കൊലക്കുറ്റത്തിന്  കേസെടുക്കണം – ഇത് ഉന്നയിച്ച് നൽകിയ പരാതിയിൽ കേസെടുത്ത തലശേരി പോലീസാണ് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചത്.

തലശ്ശേരി എ.സി.പി. കെ.എസ്. ഷഹൻഷ സൈദാർ പള്ളിയിലെത്തി  ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡിസ്ചാർജ്  ചെയ്തിട്ടും  വീട്ടിലേക്ക് പോവില്ലെന്ന് പറഞ്ഞ് സമരം ചെയ്യുന്ന നൗഷാദും സാഹിറയും കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിൽ തന്നെകഴിയുകയാണ്. ഇതിന് മുൻപും ഡോക്ടർ വേണുഗോപാലിനെതിരെ ഇത്തരത്തിൽ ആരോപണം ഉണ്ടായിരുന്നു..വിവാഹം കഴിഞ്ഞ് വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ഭാര്യ ഗർഭിണിയായെങ്കിലും ചികിത്സക്കിടയിൽ പൂർണ്ണ വളർച്ചയെത്തത്തായ ശിശു ഗർഭപാത്രത്തിൽ മരിക്കാനിടയായത് തലശ്ശേരി മിഷ്യൻ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റ്, ഡോ. വേണുഗോപാലിന്റെയും സ്കാനിങ്ങ് ചുമതലയുള്ള ഡോക്ടർസൈയിദ് ഫൈസലിന്റെയും പിഴവ് കാരണമാണെണ് നൌഷാദ് പറയുന്നത് .

ചികിത്സയിൽ അശ്രദ്ധ വരുത്തിയ 2 ഡോക്ടർമാർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നു ആണ് നൗഷാദും കുടുംബവും ആവശ്യപ്പെടുന്നത്നീതി കിട്ടും വരെ ആശുപത്രിയിൽ തന്നെ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം 18 ന് ആശുപത്രിയിൽ എത്തിയ ഭാര്യ സാഹിറയെ പരിശോധിച്ചപ്പോൾ ഒരു കുഴപ്പമില്ലെന്ന് ആയിരുന്നു ഡോക്ടർ പറഞ്ഞത് .തുടർന്നു 19 ന് സ്കാൻ ചെയ്തപ്പോൾ ബ്ലഡ് പാസിങ്ങിൽ കുറവുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. പിന്നാലെ ഡോ. വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം അലമിൻ സിൻ എന്ന ഇൻജക്ഷൻ കുത്തിവച്ചു. ഇതിന് ശേഷമാണ് കുട്ടിയുടെ ഹൃദയമിടിപ്പും ചലനങ്ങളും പൂർണ്ണമായി ഇല്ലാതായത്.

സംഗതി വഷളായതോടെ ഉടൻ ലേബർ റൂമിൽ എത്തികുക ആയിരുന്നു ,പിന്നാലെ സ്കാൻ ചെയ്തു. തുടർന്നാണ് കുട്ടി മരണപ്പെട്ടതായി അറിയിച്ചത്. മരണപ്പെട്ട ഗർഭസ്ഥ ശിശുവിനെ പ്രസവിപ്പിച്ച ശേഷം എത്രയും പെട്ടെന്ന് മറവ് ചെയ്യണമെന്നും ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ദുരൂഹതയുണ്ട്.- ഡോക്ടർ പറഞ്ഞത് പ്രകാരം ഒന്നും ആലോചിക്കാതെ സൈദാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി നൗഷാദ് പറഞ്ഞു. സംഭവിച്ചതിന്റെ വിശദീകരണം ചോദിക്കാൻ ഡോക്ടറെ സമീപിച്ചപ്പോൾസംഭവിച്ചതിന്റെ വിശദീകരണം ചോദിക്കാൻ ഡോക്ടറെ സമീപി ച്ചപ്പോൾ അദ്ദേഹത്തിന്റെ സമീപം ക്വട്ടേഷൻ സംഘത്തെ കണ്ടതായും തന്നെ ഭീഷണിപ്പെടുത്താനായിരുന്നുവെന്നും നൌഷാദ് ആരോപിച്ചു. താൻ ഒറ്റയ്ക്കാണെന്നും സഹായത്തിന് ആരുമില്ലെന്നും പറഞ്ഞ് ആ കുടുബ നാഥൻ പൊട്ടിക്കരഞ്ഞു. ഇനിയൊരാൾക്കും ഈ അനുഭവം ഉണ്ടാവരുതെന്നും പറഞ്ഞാണ് നൌഷാദ് പറയുന്നത്.