നെയ്യാറ്റിൻകയിൽ കോൺ​ഗ്രസിന്റെ കൊട്ടികലാശം അഴിഞ്ഞാട്ടമായി, കെഎസ്ആർടിസി ബസുകൾ തടഞ്ഞ് മുകളിൽ കേറി ഡാൻസ്

തിരുവനന്തപുരത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം അഴിഞ്ഞാട്ടത്തിലേക്ക്. ശശി തരൂരിന്റെ പ്രചരണത്തിനെത്തിയ കെഎസ്‌യു -കോൺഗ്രസ് പ്രവർത്തകർ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞുനിർത്തി, അതിന്റെ വാതിലിൽ ചവിട്ടി മുകളിൽ കയറി ഡാൻസ് കളിച്ചും കൊടി വീശിയും , യാത്രക്കാരെ തടയുകയും തടഞ്ഞ് നിർത്തി. ഇത് വലിയ സംഘർഷത്തിനിടയാക്കി. തുടർന്ന് പോലീസ് വന്ന് ലാത്തി ചാർജ് ചെയ്തു പ്രവർത്തകരെ മാറ്റുകയായിരുന്നു.

കെഎസ്ആർടിസി ബസുകൾക്ക് ഇതുമായി ബന്ധപ്പെട്ട് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഡ്രൈവർ സീറ്റ് വലിച്ചു തുറന്ന് ഡോറിൽ ചവിട്ടി ബസിന് മുകളിൽ കയറുന്ന ദൃശ്യങ്ങൾ കാണാം. ബസ്സിന്റെ മുകളിൽ ഓടുകയും, ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ശശി തരൂരിന് വേണ്ടി മുദ്രാവാക്യം വിളിച്ച് തരൂരിന്റെ വോട്ട് അഭ്യർത്ഥിച്ചുള്ള പ്രവർത്തകരായിരുന്നു ഇത്തരത്തിൽ കെഎസ്ആർടിസി ബസിന്റെ മുകളിൽ കയറി അഴിഞ്ഞാട്ടം നടത്തിയത്. തുടർന്ന് പോലീസ് വന്ന് നടപടി എടുക്കുകയായിരുന്നു.

യാത്രക്കാരുമായി എത്തിയ വാഹനങ്ങൾ പരിപൂർണ്ണമായിട്ട് ബ്ലോക്ക് ചെയ്തു. ചുരുക്കം പറഞ്ഞാൽ നെയ്യാറ്റിൻകരയിൽ ശശി തരൂരിന് വേണ്ടി യിട്ടുള്ള അവസാന പ്രചാരണം പ്രവർത്തകരുടെ ആവേശം അണപൊട്ടിയപ്പോൾഒരു അഴിഞ്ഞാട്ടത്തിലേക്ക് പോയി.