സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം മരണപ്പെട്ടത് 21 പേര്‍

സംസ്ഥാനത്ത് 21 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍ (80), വട്ടിയൂര്‍ക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്‌സണ്‍ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തന്‍കുളങ്ങര സ്വദേശി സുന്ദരേശന്‍ (65), പെരുമ്പുഴ സ്വദേശി സോമന്‍ (81), കൊല്ലം സ്വദേശി അഞ്ജന അജയന്‍ (21), ആലപ്പുഴ സ്വദേശിനി വന്ദന (34), കനാല്‍ വാര്‍ഡ് സ്വദേശി മുഹമ്മദ് കോയ (74), ചേങ്ങണ്ട സ്വദേശി ടി. സുഭദ്രന്‍ (59), കോട്ടയം പുന്നത്തറ വെസ്റ്റ് സ്വദേശിനി ഓമന (46),

എറണാകുളം മട്ടാഞ്ചേരി സ്വദേശി എ. രവീന്ദ്രനാഥ് (82), പെരുമ്പാവൂര്‍ സ്വദേശിനി ശ്രീദേവി (34), കീഴ്മാട് സ്വദേശിനി അഞ്ജലി (22), തൃശൂര്‍ കുറ്റൂര്‍ സ്വദേശി എ.കെ. പരീദ് (70), കൊടകര സ്വദേശി ഷാജു (45), പാലക്കാട് മുണ്ടൂര്‍ സ്വദേശിനി ജിതിഷ (16), മലപ്പുറം എടവണ്ണപ്പാറ സ്വദേശി ബാലകൃഷ്ണന്‍ നായര്‍ (86), കോഴിക്കോട് പാറക്കടവ് സ്വദേശിനി ടി.കെ. ആമിന (58), കണ്ണൂര്‍ ഇരിട്ടി സ്വദേശിനി കുഞ്ഞാമിന (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1533 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍ഗോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.