ഗോവധ നിരോധനം കർഷകരെ തകർത്തു, പശുക്കളേ സംരക്ഷിക്കാൻ 5240 കോടി നീക്കി വയ്ച്ചത് ഖജനാവ് തകർത്തു

ഗോവധ നിരോധന നിയമം കർണ്ണാടകത്തിൽ റദ്ദ് ചെയ്യുന്ന കൂടുതൽ സൂചന നല്കി സർക്കാർ.കർണാടകയിലെ മുൻ ബസവരാജ് ബൊമ്മൈ സർക്കാരിന്റെ ഗോവധ വിരുദ്ധ ബിൽ സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസ്സമുണ്ടാക്കി എന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. കർഷകരുടെ വരുമാന മാർഗ്ഗമാണ്‌ പശുക്കൾ അടക്കം ഉള്ളവ. പ്രായം ചെന്നവയെ അവർ എന്തു ചെയ്യും. ഉല്പാദനം കുറഞ്ഞ കന്നുകാലികളേ ഉപേക്ഷിച്ചാൽ മാത്രമേ കർഷകർക്ക് പുതിയ പശുക്കളേ പോറ്റാനാകൂ. പശുവിനെ കൊല്ലുകയോ ഹിജാബ് ധരിക്കുകയോ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് തടസം നില്ക്കുന്ന ബിജെപി സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും പുതിയ സർക്കാർ റദ്ദ് ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് സർക്കാരിന്റെ ശ്രദ്ധ “രാഷ്ട്രീയമല്ല, സാമ്പത്തിക വികസനമാണ്‌”

ഗോവധ വിരുദ്ധ ബിൽ ബിജെപിയുടെ “നാഗ്പൂരിലെ മുതലാളിമാരെ” പ്രീതിപ്പെടുത്താൻ മാത്രമാണ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് കർഷകരെയോ വ്യവസായത്തെയോ സന്തോഷിപ്പിച്ചിട്ടില്ല.“വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഈ ബിൽ പുനഃപരിശോധന നടത്തും.പശു സംരക്ഷണവുമായി ബന്ധപ്പെട്ട ബിജെപിയുടെ മറ്റ് പദ്ധതികളും സംസ്ഥാനത്തിനു ബാധ്യതയായി മാറുകയായിരുന്നു.കന്നുകാലികൾക്ക് തീറ്റ നൽകാനുള്ള പദ്ധതി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ബിജെപിയുടെ കണക്കുകൂട്ടലുകൾ അനുസരിച്ച്, ഓരോ മൃഗത്തിനും ഓരോ ദിവസവും 70 രൂപ വീതം നൽകുമെന്ന് അദ്ദേഹം പറഞ്ഞു – “അവർ എങ്ങനെയാണ് ഈ കണക്ക് കൊണ്ടുവന്നതെന്ന് എനിക്കറിയില്ല,” അദ്ദേഹം പറഞ്ഞു. എന്നാൽ അവരുടെ കണക്കുകൂട്ടലുകൾ അർത്ഥമാക്കുന്നത് സംസ്ഥാനത്തെ 1.7 ലക്ഷം കന്നുകാലികളെ പോറ്റാൻ 5,240 കോടി രൂപ ചെലവിടുമെന്നാണ്.