തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പരിശീലനം നേടിയ പ്രാസംഗികരെ ഇറക്കാന്‍ സിപിഎം

പാലക്കാട്. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പരിശീലനം നേടിയ വ്യക്തികളെ ഇറക്കാന്‍ സിപിഎം. വോട്ടര്‍മാരുടെ ആവശ്യങ്ങളും പരാതികളും രാഷ്ട്രീയ സമീപനങ്ങളുടെ ആവശ്യങ്ങളും പരാതികളും രാഷ്ട്രീയ സമീപനങ്ങളും മനസ്സിലാക്കുന്നതിനായി പ്രത്യേകം സ്‌ക്വാഡുകളും സിപിഎം തയ്യാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കുടുംബയോഗങ്ങളിലും മണ്ഡല കണ്‍വന്‍ഷനിലും പൊതുസമ്മേളനങ്ങളിലും പരിശീലനം നേടിയ പ്രാസംഗികരായിരിക്കും ഇറങ്ങുക.

പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സംവാധങ്ങളിലും വിവിധ ചര്‍ച്ചകളിലും ഇവരായിരിക്കും പങ്കെടുക്കുക. ഇതിനായി ലോക്കല്‍ കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിവിധ വിഷയങ്ങളില്‍ പാര്‍ട്ടി പരിശീലനം നല്‍കിയിട്ടുണ്ട്.

മുന്‍കാല തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെ നാക്കുപിഴകള്‍ക്കും ഇകഴ്ത്തല്‍ വിവാദങ്ങലും കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. ഇത്തവണ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ നടത്തുന്ന പ്രസംഗങ്ങള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.