ഇന്ത്യയെ വിഭജിക്കാൻ കേരളാ സർക്കാരിന്റെ പണം 44.95ലക്ഷം,കട്ടിങ്ങ് സൗത്ത് സർക്കാർ ചിലവിൽ

കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ ചിലവാക്കി എന്ന വിവരാവകാശ രേഖ പുറത്ത്. കട്ടിങ്ങ് സൗത്ത് എന്ന പേരിൽ ഇന്ത്യയുടെ ഭൂപടം സൗത്തും നോർത്തും കറപ്പും വെളുപ്പും പെയിന്റടിച്ച് ലഘുലേഖ ഇറക്കിയായിരുന്നു പരിപാടി നടത്തിയത്.

ഇപ്പോൾ ഈ പരിപാടിക്ക് കേരള സർക്കാർ 44.95 ലക്ഷം രൂപ നല്കി എന്ന രേഖ പുറത്ത് വന്നിരിക്കുകയാണ്‌. പരിപാടിയിൽ പ്രതിപക്ഷ നേതാവ് അടക്കം പങ്കെടുത്തതിനാൽ ഇത് ആ ഭാഗത്ത് നിന്നും വിവാദം ഉയരാനിടയില്ല

രേഖ പുറത്ത് വന്നതോടെ ഇന്ത്യയെ വിഭജിക്കാൻ നടക്കുന്നവരെ സഹായിക്കാൻ കേരളത്തിന്റെ പണവും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ മുൻ ഡി ജി പി ടി പി സെൻ കുമാർ  FB POST

“കട്ടിങ് സൗത്ത് “സംഘടിപ്പിക്കാൻ കേരള മീഡിയ അക്കാഡമിയുടെ പദ്ധതി വിഹിതത്തിൽ നിന്ന് 44.95 ലക്ഷം രൂപ ചെലവിട്ടത്രെ. ഇന്ത്യയെ വിഭജിക്കാൻ നടക്കുന്നവരെ സഹായിക്കാൻ കേരളത്തിന്റെ പണവും.ധന്യാ രാജേന്ദ്രൻ മാത്രമല്ല, ജോർജ് സോറോസിന്റെ കേരള ബന്ധവും വിശദമായി തിരയേണ്ടതുണ്ട്.

കട്ടിങ്ങ് സൗത്തിന്റെ പാർട്ണർ മാരിൽ കാനഡയും ഉണ്ടായിരുന്നു. കാനഡയുണ്ട് പണം ഇതിനായി ലഭിച്ചിരുന്നു. എന്നാൽ ഇത് എത്ര എന്ന് വ്യക്തമല്ല. കട്ടിങ്ങ് സൗത്തിൽ ചില സെഷനുകൾ നടത്തിയതും കാനഡ സർക്കാർ ആയിരുന്നു., ഇന്ത്യാ സർക്കാരിന്റെ അനുമതിയില്ലാതെ ആയിരുന്നു ഇത്

കഴിഞ്ഞ ദിവസം വിദേശ പണം കൈപറ്റി എന്ന ആരോപണത്തിൽ ഐ ബി അന്വേഷണ വാർത്തകളിൽ നിറഞ്ഞ് ധന്യ രാജേന്ദ്രൻ, ദി ന്യൂസ് മിനുടസ്, കോൺഫ്ളുവൻസ് മീഡിയ, ന്യൂസ് ലോൺ ട്രി, കെ യു ഡബ്ള്യു ജെ തുടങ്ങിയവർ ഇതിന്റെ പങ്കാളികൾ ആയിരുന്നു.ഇപ്പോൾ രാജ്യത്തേ 2 ഭാഗമായി വേർതിരിച്ച് പെയിന്റടിച്ച് ഭൂപടം വയ്ച്ച് നടത്തിയ കട്ടിങ്ങ് സൗത്തിനാണ്‌ കേരള സർക്കാർ 44 ലക്ഷം പണം നല്കിയത് എന്ന് പുറത്ത് വരുന്നത്