ഓൺലൈൻ മാധ്യമ മാനേജ്മെന്റുകളേ കാണാൻ ബിജെപി ദേശീയ നേതൃത്വം കൊച്ചിയിൽ

കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ സംരക്ഷണവും അവരുടെ വിഷയങ്ങൾ കേന്ദ്ര സർക്കാരിൽ എത്തിക്കുവാനും ബിജെപി ദേശീയ നേതൃത്വം കൊച്ചിയിൽ മീറ്റീങ്ങ് നടത്തി. ഉടമസ്ഥരും, നേതൃനിരയുമായി കൊച്ചിയിൽ ചർച്ച നടത്തിയത് ബിജെപിയുടെ രാജ്യത്തേ നാലാം സ്ഥാനത്തുള്ള അത്യന്നത നേതാവും ദേശീയ സിക്രട്ടറിയുമായ ബി.എൽ സന്തോഷാണ്‌. കൊച്ചി ബി ടി എച്ച് ഹോട്ടലിൽ ആയിരുന്നു നവ മാധ്യമ മേഖലയിലെ നടത്തിപ്പുകാരുമായി കൂടികാഴ്ച്ച നടത്തിയത്

കേന്ദ്ര സർക്കാരും ബിജെപിയുമായി ചേർന്ന് നില്ക്കുന്നതും സി പി എം നിലപാടിൽ പിന്തുടരുന്നതുമായ ഓൺലൈൻ മാധ്യമങ്ങൾ മീറ്റീങ്ങിൽ പങ്കെടുത്തു. കർമ്മ ന്യൂസ്, സൗത്ത് ലൈവ്, മലയാളി വാർത്ത, നവ കേരള ന്യൂസ്, ഫസ്റ്റ് റിപോർട്ട്, തത്വമയി ന്യൂസ്, ദി ജേണലിസ്റ്റ്, ന്യൂസ് കഫേ, ന്യൂസ് ഇന്ത്യാ മലയാളം, ചങ്ങാതി കൂട്ടം തുടങ്ങിയവർ ബിജെപി ദേശീയ സിക്രട്ടറിയുമായുള്ള മീറ്റീങ്ങിൽ പങ്കെടുത്തു.കൂടാതെ നിരവധി ഫേസ്ബുക്ക് പേജ് ഉടമകളും ബ്ളോഗർമാരും പങ്കെടുത്തു

നവ മാധ്യമങ്ങളും നവ മാധ്യമ പ്രവർത്തകരും സർക്കാരിന്റെ വേട്ടയാടലുകൾക്ക് ഇരയാകുമ്പോൾ തന്നെ കൊച്ചിയിൽ നവമാധ്യമ കൂട്ടായ്മ ബിജെപി ദേശീയ നേതൃത്വം നടത്തിയത് വളരെ ശ്രദ്ധേയമാണ്‌.ക്ഷണിക്കപ്പെട്ട ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണ്‌ മീറ്റീങ്ങിൽ എത്തിയത്.കേരളത്തിൽ ഓൻലൈൻ മാധ്യമ പ്രവർത്തകർക്ക് നേരേ വധ ഭീഷണിയും പ്രതികാര കേസുകളും ഉണ്ടാകുന്നത് ബിജെപി ദേശീയ നേതൃത്വം വിളിച്ച മീറ്റീങ്ങ് ചർച്ച ചെയ്തു.യോഗത്തിൽ ഭാരതത്തിലെ 67% യുവാക്കളും ഓൺലൈൻ മാധ്യമങ്ങളണ്‌ ഉപയോഗിക്കുന്നത് എന്ന് ബിജെപി ദേശീയ സിക്രട്ടറി ബി.എൽ സന്തോഷ് ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ഓൺലൈൻ മാധ്യമങ്ങളേ സംരക്ഷിക്കുകയും അവരുടെ അവകാശങ്ങൾ അനുവദിച്ച് നല്കുകയും വേണം. ജനങ്ങൾ ഇന്ന് കൂടുതലായി ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളേയാണ്‌.

പ്രത്യേക അജണ്ടകൾ ഇല്ലാതെ അവർ പ്രവർത്തിക്കുന്നു എന്നും ഏറ്റവും അധികം ജന പിന്തുണയും അവർക്കാണ്‌ എന്നും ബി എൽ സന്തോഷ് പറഞ്ഞു.കേരളത്തിനു പ്രത്യേകമായി ഒരു  കേരളത്തിനു ഭാഷാ രാഷ്ട്രീയം മുൻ നിർത്തിയുള്ള നയ പരിപാടികൾ കേന്ദ്ര സർക്കാരും ബിജെപിയും ഈ മേഖലയിൽ കൊണ്ടുവരും. ഒരു സോഷ്യൽ പൊളിറ്റിക്കൽ പോളിസി നടപ്പാക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്കിൽ- സ്പീഡ്- ട്രാൻസ്പരൻസി എന്നീ നയം രാജ്യത്തേ യുവാക്കളിൽ എത്തിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും അറിയിച്ചു. വധ ഭീഷണികൾ നവ മാധ്യമ പ്രവർത്തകർക്ക് വരുമ്പോൾ നിയമ സഹായം ചർച്ച ചെയ്തു. ബി.ജെപി നേതാക്കൾ കെ സുരേന്ദ്രൻ, സ്റ്റേറ്റ് ജന സിക്രട്ടറി കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തിരുന്നു