കർമ്മ ന്യൂസിനെതിരെ വ്യാജ പ്രചാരണം പ്രേക്ഷകർ ജാഗ്രത എംഎ യൂസഫലിയോട് 15 കോടി ചോദിച്ചുവെന്ന് വ്യാജ വാർ‌ത്ത

ജനലക്ഷങ്ങൾ ഏറ്റെടുത്ത കർമ്മ ന്യൂസിനെ തകർക്കുവാൻ ചില ഫേസ്ബുക്ക് , യു ടുബ് വീഡിയോകൾ ഇറക്കി എതിരാളികളുടെ ഹീനമായ നീക്കം നടക്കുന്നു എന്ന് കര്‍മ്മ ന്യൂസ് സിഇഒ പിആര്‍ സോംദേവ്. ഇത്തരക്കാര്‍ കര്‍മ്മ ന്യൂസിനെതിരെ ആരോപണം ഉന്നയിക്കുന്നത് പണ്ട് സാമ്പത്തിക ക്രമക്കേട് പരാതികളിൽ മാറ്റി നിർത്തിയ ഫ്രീലാൻസ് റിപോർട്ടർമാരാണ്‌ എന്നും അറിയിപ്പ്.കർമ്മ ന്യൂസിനെതിരേ മാത്രം ടാർഗറ്റ് ചെയ്ത് വാർത്തകൾ ഇറക്കാൻ മാത്രമായി ചില ഫേസ്ബുക്ക് യു ടുബ് പേജുകൾ രൂപീകരിച്ച് സൈബർ അറ്റാക്ക് നടത്തുന്നു. കർമ്മ ന്യൂസിനെതിരേ ഇവർ ഉന്നയിക്കുന്ന ആരോപണങ്ങളിലിൽ നിയമ നടപടികൾ സ്വീകരിക്കും. കർമ്മക്കെതിരായ ആരോപണങ്ങൾ സംസ്ഥാന പോലീസ് തന്നെ അന്വേഷിക്കണം എന്നും സി.ഇ ഒ ആവശ്യപ്പെട്ടു.കർമ്മ ന്യൂസിനെതിരേ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. പ്രേക്ഷകർ ഈ നീക്കം തിരിച്ചറിഞ്ഞ് കർമ്മ ന്യൂസിനൊപ്പം നില്ക്കുക.

കേരളത്തിലെ സർക്കാരിനെ വിമർശിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ വൻ പ്രതിസന്ധിയിലൂടെയാണ്‌ പോകുന്നത്.ഇത് എല്ലാ മാന്യ വായനക്കാരും ഗൗരവത്തിൽ ഉള്ള അറിയിപ്പായി എടുക്കുക.

കേരളത്തില്‍ എപ്പോഴും കര്‍മ്മ ന്യൂസ് പ്രതിപക്ഷമാണ്, കാരണം പൊതുജനത്തിന് ഒപ്പം നില്‍ക്കുന്ന വാര്‍ത്ത മാധ്യമമാണ് കര്‍മ്മ എന്നും അതുപോലെ തന്നെ നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാന്‍ ഞങ്ങല്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഈ നയത്തെ തകര്‍ക്കുവനാണ് ഇവര്‍ ശ്രമിക്കുന്നത്.  ഈ യുദ്ധത്തില്‍ തല ഉയര്‍ത്തി മുട്ട് മടക്കാതെ തന്നെ മുന്നോട്ട് പോകും . എംഎ യൂസഫലിയോട് 15 കോടി രൂപ ചോദിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തു എന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തിയാല്‍ പ്രതികരിക്കില്ലെന്നാണ് കരുതിയതെന്നും അദ്ദേഹം ചോദിച്ചു.ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്ന് വന്നതിനാല്‍ ഇക്കാര്യത്തില്‍ എംഎ യൂസഫ് അലി തന്നെ വ്യക്തത വരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.

കർമ്മ ന്യൂസിനെ നശിപ്പിക്കുക അതുവഴി കേരളത്തിലെ സോഷ്യൽ മീഡിയയിൽ നിന്നും തങ്ങൾക്കെതിരായ വാർത്തകൾ വരുന്നത് അവസാനിപ്പിക്കുക എന്നതാണ്‌ ഇത്തരം നീക്കങ്ങൾ നടത്തുന്ന ഭരണകക്ഷിയുടേയും സർക്കാരിന്റെയും ലക്ഷ്യം. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ ഇത്തരം നീചവും വ്യാജവുമായ സൈബർ ആക്രമണം ഉണ്ടാവില്ല. അതിനാൽ തന്നെ ഇഷ്ടമില്ലാത്ത ഓൺലൈൻ മാധ്യമങ്ങളേ ഇല്ലാതാക്കാൻ വൻ നീക്കം നടത്തുകയാണിപ്പോൾ. ബ്ളാക്ക്മെയിൽ, കലാപം, മത സ്പർദ്ധ, തുടങ്ങി നിരവധി കേസുകൾ ആണ്‌ ചുമത്തുന്നത്. വിമർശിക്കുന്ന ശബ്ദങ്ങളേ അടിച്ചമർത്താൻ വൻ നീക്കമാണ്‌ നടക്കുന്നത്.കർമ്മയേ സ്നേഹിക്കുന്ന എല്ലാ ജനങ്ങളുടേയും ജനാധിപത്യ വിശ്വാസികളുടേയും പിന്തുണയും സഹകരണവും ഈ ഘട്ടത്തിൽ ഉണ്ടാകണം