ഏകീകൃത സിവിൽ കോഡ് നടപ്പാക്കും,പല നിയമവുമായി രാജ്യത്തിനു പോകാനാവില്ല- നരേന്ദ്ര മോദി

യൂണിഫോ സിവിൽ കോഡ് ആയുധം പുറത്തെടുത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.പലർക്കും പല നിയമങ്ങൾ എങ്കിൽ ഒരു രാജ്യം എങ്ങിനെ മുന്നോട്ട് പോകും. ഇതാണ്‌ നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളോട് ഉന്നയിച്ച ചോദ്യം..ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് ഭരണഘടനയിൽ വിഭാവനം ചെയ്തതാണെന്നും അത് നടപ്പാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ശക്തമായ വാദം ഉന്നയിച്ചു.നീണ്ട കാലത്തേ നിശബ്ദത മറികടന്ന് മോദി ഇതാദ്യമാണ്‌ ഏകീകൃത സിവില്കോഡ് വിഷയത്തിൽ നയം പുറത്തെടുത്തത്.
മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപനം സൃഷ്ടിക്കാനും ഇവിടെ ചിലർ ഏകീകൃത സി വിൽ കോഡിനെ ഉപയോഗിക്കുന്നു. രാജ്യത്തേ നിയമത്തിലൂടെ ഒന്നാക്കേണ്ടവർ ജനത്തേ ഒന്നിപ്പിക്കേണ്ടവർ എല്ലാവർക്കും തുല്യത നല്കുന്ന ഭരണഘടന നടപ്പാക്കാൻ ബാധ്യതപ്പെട്ടവർ പല നിയമ വാദമുയർത്തി ജനത്തേ ഭിന്നിപ്പിക്കുന്നു.ഏകീകൃത സിവിൽ കോഡിന്റെ പേരിൽ പേരിൽ ആളുകളെ തമ്മിലടിപ്പിക്കുന്നു.

ഒരുപക്ഷേ ലോകത്ത് പല മതക്കാർക്ക് പല നിയമങ്ങൾ അനുവദിക്കുന്ന ഏതേലും രാജ്യമുണ്ടോ. ഇന്ത്യയിലേ സിവിൽ നിയമങ്ങൾ എടുത്താൽ ഹിന്ദുക്കൾക്ക് ഹിന്ദു പേഴ്സണൽ ലോ, മുസ്ളീങ്ങൾക്ക് മുസ്ളീം പേഴ്സണൽ ലോ, ക്രിസ്ത്യാനികൾക്ക് ക്രിസ്ത്യൻ പേഴ്സണൽ ലോ, പാർസികൾക്ക് പേഴ്സണൽ ലോ, സിക്കുകാർക്ക് വേറെ നിയമം എന്നിങ്ങനെ പോകുന്നു. യൂറോപ്പ് ആയാലും അമേരിക്ക, ഓസ്ട്രേലിയ കാനഡ, അറബ് രാജ്യങ്ങൾ എല്ലാം ആ രാജ്യത്തിന്റെ അനുകൂലമായ അവസ്ഥക്ക് തയ്യാറാക്കിയ പൊതു നിയമങ്ങളാണ്‌ നിലവിൽ ഉള്ളത്

പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് ഇങ്ങിനെ…രണ്ട് (നിയമങ്ങൾ) ഉപയോഗിച്ച് രാജ്യം എങ്ങനെ പ്രവർത്തിക്കും? ഭരണഘടനയും തുല്യ അവകാശങ്ങൾ പറയുന്നു … സുപ്രീം കോടതിയും ഏകീകൃത സിവിൽ കോഡ് നറ്റപ്പാക്കണം എന്ന് പറഞ്ഞു.പ്രതിപക്ഷക്കാർ ഏകീകൃത സിവിൽ കോഡ് വയ്ച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. രാജ്യം പുതിയ കാഴ്ച്ചപ്പാടിലേക്കും ഉന്നത ഊ​‍ൂല്യങ്ങളിലേക്കും നവോഥാനത്തിലേക്കും മാറണം. ലോകമാകെ മാറുമ്പോൾ നമ്മൾ പിന്നിലാവരുത്.ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

പ്രീണനത്തിന്റെയും വോട്ട് ബാങ്കിന്റെയും പാത സ്വീകരിക്കില്ലെന്ന് ബിജെപി തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖിനെ അനുകൂലിക്കുന്നവർ മുസ്ലീം പെൺമക്കളോട് കടുത്ത അനീതിയാണ് കാണിക്കുന്നത്.
സാമൂഹിക നീതിയുടെ പേരിൽ വോട്ട് തേടുന്നവർ ഗ്രാമങ്ങളോടും ദരിദ്രരോടും പരമാവധി അനീതിയാണ് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.മുസ്‌ലിംകൾ അവരുടെ അവകാശങ്ങൾ നഷ്‌ടപ്പെടുത്തിയതിനാൽ സമുദായം കഷ്ടത അനുഭവിക്കുകയും സമരം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്‌തെന്ന് പ്രധാനമന്ത്രി മോദി പാസ്മണ്ട മുസ്‌ലിംകളെ ഉദ്ധരിച്ച്നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള ഏതാനും രാഷ്ട്രീയ പാർട്ടികളുടെ പ്രീണന രാഷ്ട്രീയം സാമൂഹിക വിള്ളലുകൾക്ക് കാരണമാകുന്നു, വർഷങ്ങളായി തങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് സംസ്ഥാനത്തുടനീളമുള്ള നിരവധി ജാതികളെ പരാമർശിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു. നേരിട്ട് പരാമർശിച്ചു.