ചരിത്രം തിരുത്തി ഇന്ത്യ നാവിഗേഷൻ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തി

ചരിത്രം തിരുത്തി വീണ്ടും ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ .തിങ്കളാഴ്ച്ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ജിഎസ്എൽവി റോക്കറ്റിൽ നാവിഗേഷൻ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. പറന്നുയർന്ന് ഏകദേശം 20 മിനിറ്റിനുശേഷം, റോക്കറ്റ് 251 കിലോമീറ്റർ ഉയരത്തിൽ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ ഉപഗ്രഹത്തെ വിന്യസിച്ചതായി ഐഎസ്ആർഒ അറിയിച്ചു.

ഇന്ത്യൻ ഭൂപ്രദേശത്തേ നാവിദേഷൻ മാത്രമല്ല അയൽ രാജ്യങ്ങളുടെ റോഡുകൾ വരെ ഉപഗ്രഹം മാപ്പ് ചെയ്യും. കൂടാതെ കടൽ നാവിഗേഷനും ഗുണം ചെയ്യും. നാവിഗേഷൻ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതോടെ ജി പി എസ് സംവിധാനത്തിൽ ഇന്ത്യക്ക് വൻ കുതിച്ച് ചാട്ടം ഉണ്ടാക്കാം .ഇത്തരം റോകറ്റുകളിൽ ഇതിലും വലിയ പേലോഡുകൾ വിക്ഷേപിക്കാനുള്ള കഴിവ് ഇപ്പോൾ ഞങ്ങൾക്കുണ്ട്, ഐഎസ്ആർഒ പറഞ്ഞു.ബെംഗളൂരു ആസ്ഥാനമായുള്ള ഏജൻസി രണ്ടാം തലമുറ നാവിഗേഷൻ സാറ്റലൈറ്റ് വാവിഗേഷന്റെ നിയന്ത്രണങ്ങൾ ഏറ്റെടുത്ത് ന്രീക്ഷിക്കുന്നു.