ശിവരാത്രി ദിനത്തിലേ ധർമ്മടം പോലീസ് സ്റ്റേഷനിലേ പരേഡ് വിവാദമാകുന്നു

മുഖ്യമന്ത്രിയുടെ മദർ പോലീസ് സ്റ്റേഷൻ കൂടിയായ തലശേരി ധർമ്മടം പോലീസ് സ്റ്റേഷനിൽ ശിവരാത്രി അവധി ദിനത്തിൽ പരേഡ് നടത്തിയതിൽ സേനക്കുള്ളിൽ മുറു മുറുപ്പ്.വെള്ളിയാഴ്ച്ച പോലീസ് സ്റ്റേഷനുകളിൽ നടത്താറുള്ള പരേഡ് അവധി ദിനങ്ങളിൽ ഒഴിവാക്കാറുണ്ട്. വെള്ളിയാഴ്ച്ച സർക്കാർ പ്രഖ്യാപിത അവധി ആണെങ്കിൽ പരേഡ് നടത്തില്ല. ഇനി അടുത്ത അവധി വെള്ളിയാഴ്ച്ച വരുന്നത് ദുഖവെള്ളിയാണ്‌.

ഇന്ന് ശിവരാത്രി പ്രമാണിച്ച് പോലീസ് സ്റ്റേഷനുകളിലേ പരേഡ് ഒഴിവാക്കിയിരുന്നു. എന്നാൽ ധർമ്മടം പോലീസ് സ്റ്റേഷനിൽ എ.എസ്.പി ഷഹൻഷാ പ്രത്യേകം താല്പര്യം എടുത്ത് നിർബന്ധമായി ശിവരാത്രി അവധി ദിനത്തിൽ പരേഡ് നടത്തി എന്നാണ്‌ വിവാദം.

തലശേരി കാർണ്ണിവലും , മുഖ്യമന്ത്രിയുടെ സന്ദർശനവും എല്ലാം ഉള്ളതിനാൽ ലോക്കൽ പോലീസുകാർ ഡ്യൂട്ടി തിരക്കിൽ ആയിരുന്നു. ഇതെല്ലാം അവഗണിച്ചാണ്‌ ശിവരാത്രി ദിനത്തിൽ പരേഡ് നടത്തിയത്. പോലീസുകാരോട് നിർബന്ധമായും ഹാജരാകണം എന്നും നിർദ്ദേശം ഉണ്ടായിരുന്നു

വിഷയം ആഭ്യന്തിര വകുപ്പിന്റെ ശ്രദ്ധയിൽ പോലീസ് അധികാരികൾ തന്നെ പെടുത്തിയിട്ടുണ്ട്. പോലീസ് സേനയിൽ അവധി ദിനത്തിൽ പൊലും ഇത്തരം സമ്മർദ്ദങ്ങൾ ഉണ്ടാക്കുകയാണ്‌. പ്രത്യേകിച്ച് ശിവരാത്രി പ്രമാണിച്ച് മതപരമായ ആചാരങ്ങൾ ഉള്ള പോലീസുകാർക്കും ഏറെ വിഷമം ഉണ്ടാക്കുകയായിരുന്നു