സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണ്ണ, വജ്ര ആഭരണങ്ങളും പണവും നഷ്ടമായി

സിനിമാ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളും പണവും മോഷണം പോയത്. ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് നഷ്ടപ്പെട്ടതെന്നാണ് സൂചന.

ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചെയോ ആണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്.