ഇരയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി: പീഡനക്കേസ് പ്രതിയായ ഡോക്ടറുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി മെഡിക്കല്‍ ‍വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകള‍് ലംഘിച്ച്‌ വിദ്യാര‍്ത്ഥിനിയെ ഭീക്ഷണിപെടുത്തിയെന്ന് ബോധ്യപെട്ടതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. തിങ്കാളാഴ്ക്കുളളില്‍ തൊടുപുഴ കോടതിയില് ഹാജരാകണമെന്നാണ് ഉത്തരവ്

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ് മാര്‍ച്ച്‌ മൂന്നിനാണ് അറസ്റ്റിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി തൊടുപുഴ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്ത്ഥിനിയെ പിഡീപ്പിച്ച്‌ പണം തട്ടിയെന്നതായിരുന്നു കേസ്. റിമാന്‍റിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജ്യാമം നേടി ലത്തീഫ് മുര്‍ഷിദ് പുറത്തിറങ്ങി.

തുടര്‍ന്ന് കേസില്‍ നിന്ന് പിന്‍മാറാന്‍ ഭീക്ഷണിപെടുത്തിയോടെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഫോണ്‍ രേഖകളും വാട്സാപ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി റദ്ദാക്കി ഉത്തരവിറക്കിയത്. പരാതിക്കാരി്യുടെ ഭാഗം കേള്‍ക്കാതെ മുന്പ് ജാമ്യം നല്‍കിയതും റദ്ദാക്കാന്‍ കാരണമായി.

തിങ്കാഴാഴ്ച്ച വൈകിട്ട് 5 മണിക്ക് മുന്പ് തോടുപുഴ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹാജരായില്ലെങ്കില്‍ പിടികൂടാന്‍ പോലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.