അങ്ങനെ ഞങ്ങൾക്കും കിട്ടി പുതിയ അതിഥി, സന്തോഷ വാർത്തയുമായി സാന്ത്വനത്തിലെ ജയന്തി

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് അപ്‌സര. സാന്ത്വനം എന്ന പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അപ്‌സരയുടെ വിവാഹം ഈ അടുത്തായിരുന്നു നടന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നടി പങ്കിട്ട പുത്തൻ പോസ്റ്റാണ്. ‘അങ്ങനെ ഞങ്ങൾക്കും കിട്ടി പുതിയ അതിഥി’ എന്ന ക്യാപ്ഷനോടെയാണ് പുതിയ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ഒരു കുഞ്ഞ് പൂച്ച കുട്ടിയെ സ്വന്തമാക്കിയിരിക്കുകയാണ്. ഇതിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് അപ്‌സര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നടിയെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കുറിപ്പ് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നാണ് അധികം പേരും പറയുന്നത്. ട്രോളുകളെ അതിന്റേതായ രീതിയിൽ വളരെ രസകരമായി എടുക്കുന്ന ആളുകളാണ് ആൽബിയും അപ്‌സരയും.

തിരുവനന്തപുരം സ്വദേശിനിയായ അപ്സര 8 വർഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലത്തി കഥാപാത്രമാണ് സാന്ത്വനത്തിൽ ജയന്തിക്ക്. കുശുമ്പും ഏഷണിയും ആവോളം നിറഞ്ഞ കഥാപാത്രം. ദേവിയുടെ വീട്ടിൽ നല്ലത് നടക്കുന്നത് കാണാൻ ഇഷ്ടമില്ലാത്ത ജയന്തി തൻറെ അമ്മായിയും ദേവിയുടേയും ബാലൻറേയും സഹോദരൻ ശിവൻറെ ഭാര്യയുമായ അഞ്ജലിയുടെ അമ്മയുമായ സാവിത്രിയോട് ഏഷണി പറഞ്ഞാണ് ഓരോന്നിനും തിരികൊളുത്തുന്നത്.സാന്ത്വനത്തിന് പുറമെ പൗർണമിതിങ്കൾ പരമ്പരയുടെയും ഭാഗമാണ് അപ്‌സര. മികച്ച മോഡൽ കൂടി ആണ് അപ്സര. ആൽബി തൃശൂർ സ്വദേശിയാണ്. പത്തുവർഷമായി ടെലിവിഷൻ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആൽബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.