അമാൽ ഒട്ടും ഹാപ്പി അല്ലായിരുന്നു, വളരെ അപസെറ്റായി കയ്യും കെട്ടി നിൽക്കുകയായിരുന്നു- ദുൽഖർ

മലയാളികളുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി അഭിനയമികവുകൊണ്ടാണ് ദുൽഖർ ആരാധകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും ദുൽഖറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും ഭാര്യ അമാലും ആരാധകർക്ക് പ്രീയപ്പെട്ടതാണ്. 2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. മറിയം അമീറ സൽമാൻ എന്നാണ് കുട്ടി താരത്തിന് ഇരുവരും നൽകിയ പേര്. കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവളാണ് മറിയം

അമാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. താൻ സ്കൂളിൽ പഠിക്കുമ്പോൾ അമാൽ തന്റെ അഞ്ചുവർഷം ജൂനിയറായിരുന്നുവെന്നാണ് ദുൽഖർ പറയുന്നത്, വാക്കുകളിങ്ങനെ,

അമാൽ ശരിക്കും എന്റെ സ്കൂളിൽ അഞ്ച് വർഷം ജൂനിയർ ആയിരുന്നു. അമാലിനെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമ എന്ന് പറയുന്നത് അവൾ അഞ്ചിലോ ആറിലോ പഠിക്കുമ്പോഴുള്ളതാണ്. പോണിടെയിൽ ഒക്കെ കെട്ടി ഉണ്ട്, വളരെ കുഞ്ഞു കുട്ടിയാണ് അന്ന്. സ്കൂളിൽ എന്തോ സ്പോർട്സിന്റെ പരിപാടി നടക്കുകയാണ്. അമാൽ ഒട്ടും ഹാപ്പി അല്ലായിരുന്നു. വളരെ അപസെറ്റായിട്ട് കയ്യും കെട്ടി നിൽക്കുകയായിരുന്നു. അത് എനിക്ക് ഇപ്പോഴും നല്ല ഓർമയുണ്ട്, പിന്നെ എനിക്ക് ഒരു 20 വയസായപ്പോഴാണ് വീണ്ടും കണ്ടത്. അപ്പോഴേക്കും അമാലും വളർന്നിട്ടുണ്ട്. അന്ന് വിഷമിച്ച് ഇരുന്നത് സ്പോർട്സായിട്ട് വെയിലത്ത് നിൽക്കേണ്ടി വന്നുകൊണ്ടാണ്. ആർക്കും അത്തരം സാഹചര്യത്തിൽ വിഷമം വരും,’ ദുൽഖർ പറഞ്ഞു.

അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് സിനിമയുടെ സംവിധാനം ചെയ്യുന്നത്. ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.