ഗ്ലാമറസ് ചിത്രത്തിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ദുര്‍ഗ കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ മലയാള സിനിമയില്‍ എത്തിയത്. പ്രേക്ഷകര്‍ നാടന്‍ വേഷത്തില്‍ കണ്ടു ശീലിച്ച ദുര്‍ഗയുടെ പുതിയ ഗെറ്റപ്പ് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. നാടന്‍ വേഷങ്ങളില്‍ കണ്ടു ശീലിച്ച നടിയുടെ ഗ്ലാമറസ് മേക്കോവറാണ് ആരാധകര്‍ക്ക് ഇടയില്‍ വലിയ ചര്‍ച്ചയായത്. ദുര്‍ഗയും പുത്തന്‍ ലുക്കിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

തന്റെ ഗ്ലാമറസ് ഗെറ്റപ്പിനെ വിമര്‍ശിച്ചവര്‍ക്ക് ദുര്‍ഗ മറുപടിയും നല്‍കിയിട്ടുണ്ട്. പ്രിയപ്പെട്ട ഹേറ്റേഴ്‌സ്, നിങ്ങളെ ഭ്രാന്ത്പിടിപ്പിക്കുന്നവ ഇനിയുമൊരുപാടുണ്ട്, ക്ഷമയോടെ കാത്തിരിക്കുക എന്ന് ദുര്‍ഗ കുറിച്ചു. ഇതിനൊപ്പം ഫോട്ടോഷൂട്ടിലെ മറ്റൊരു ചിത്രവും ദുര്‍ഗ പങ്കുവെയ്ക്കുകയും ചെയ്തു. ‘ദ ബോസ് ബിച്ച്’ എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് ദുര്‍ഗ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ജിക്‌സണ്‍ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

നിങ്ങള്‍ക്ക് പക്വതയായാല്‍, ഒരു കാര്യം തെളിയിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം നിശബ്ദതയാണെന്ന് തോന്നും എന്ന കുറിപ്പോടെയാണ് ദുര്‍ഗ ഫോട്ടോഷൂട്ട് സീരിസിലെ മറ്റൊരു ചിത്രം പങ്കുവെച്ചത്.

വിമാനമാണ് ദുര്‍ഗയുടെ ആദ്യ ചിത്രം. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ്, റാം തുടങ്ങിയ ചിത്രങ്ങളിലും ദുര്‍ഗ വേഷമിട്ടു. കോവിഡ് കാലമായതോടെ സിനിമ തിരക്കുകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ദുര്‍ഗയും. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ നടി സജീവമാണ്.