ഷാഫി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം അഭ്യര്‍ഥിച്ചു; -ഇ.ശ്രീധരന്‍

പാലക്കാട്: നിയസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ഇ.ശ്രീധരന്‍. ”പരാജയത്തില്‍ ആരെയും കുറ്റം പറയാനില്ല. എല്ലാവരും നന്നായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടാകാം. വിജയവും തോല്‍വിയും ഒരുപോലെ കാണുന്നു.ലീഡ് നില ഉയര്‍ന്നപ്പോള്‍ അത്യാഹ്ലാദവും താഴ്ന്നപ്പോള്‍ വലിയ നിരാശയുമുണ്ടായില്ല. ഭാരതപ്പുഴയുെട നവീകരണത്തിനുള്ള ഫ്രന്‍ഡ്‌സ് ഓഫ് ഭാരതപ്പുഴയുടെ പ്രവര്‍ത്തനത്തിന് പരമാവധി സമയം ചെലവഴിക്കും” -ശ്രീധരന്‍ പറഞ്ഞു.

അതേസമയം തോറ്റാലും ജയിച്ചാലും പാലക്കാടിനു തന്റെ സേവനമുണ്ടാകുമെന്ന് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നെന്നും ഇനിയങ്ങോട്ട് അതിനാകും പരിഗണനയെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഷാഫി പറമ്പില്‍ വിളിച്ച് വികസനപ്രവര്‍ത്തനങ്ങളില്‍ സഹായം അഭ്യര്‍ഥിച്ചു. സമഗ്രമായ അടിസ്ഥാന വികസനമാണ് ലക്ഷ്യം. നഗരസഭ അംഗങ്ങളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ശ്രീധരന്‍ പറഞ്ഞു.