ഇന്ധനവില കുറയും, ജി.ഡി.പി 7 ശതമാനമാക്കും, സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍

2019-20 സാമ്ബത്തിക വര്‍ഷത്തില്‍ രാജ്യത്തെ സമ്ബദ്വ്യവസ്ഥ ഏഴ് ശതമാനം നിരക്കില്‍ വളരുമെന്ന് സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട്. അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ 5.8 ശതമാനമായിരിക്കും ധനകമ്മിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍വെച്ചത്.

മാര്‍ച്ച്? 31ന്? അവസാനിച്ച 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് സമ്ബദ്?വ്യവസ്ഥയില്‍? ഉണ്ടായത്?. എന്നാല്‍, നിലവില്‍ സമ്ബദ്?വ്യവസ്ഥ കര കയറുന്നതിന്റെ സൂചനകളാണ്? ഉള്ളതെന്നും സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ധനവില കുറയാനാണ്? സാധ്യതയെന്നും സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്?.

സമ്ബദ്?വ്യവസ്ഥ എട്ട് ശതമാനം നിരക്കില്‍ വളര്‍ന്നാല്‍ മാത്രമേ 2025ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്ബദ്വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാനാവു. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനാണ് രാജ്യം ഇനി പ്രാധാന്യം നല്‍കേണ്ടത്. ഇതിനായി സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കണമെന്നും സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍?ശങ്ങള്‍

നടപ്പ് സാമ്പത്തിക വര്‍ഷം സമ്പദ്‌വ്യവസ്ഥയില്‍ ഏഴ് ശതമാനം വളര്‍ച്ച, എട്ട്ട്രില്യണ്‍ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാവാന്‍ ഇന്ത്യക്ക് എട്ട് ശതമാനം വളര്‍ച്ച ആവശ്യം
ധനകമ്മി 5.8 ശതമാനം, കിട്ടാകടം കുറയുന്നത് ആശ്വാസം
തെരഞ്ഞെടുപ്പ് കഴിഞ്ഞ മൂന്ന് മാസത്തെ സാമ്ബത്തിക പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി, ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനം 2018ന് ശേഷം ഉയരുകയാണ