മഹരാഷ്ട്ര മന്ത്രിസഭയില്‍ ബിജെപിക്ക് 25 മന്ത്രിമാര്‍; ഏക്‌നാഥ് ഷിന്ദേ വിഭാഗത്തിന് 13 മന്ത്രിമാരും

മഹാരാഷ്ട്ര ഏക്‌നാഥ് ഷിന്ദേ മന്ത്രിസഭയില്‍ മന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ച് ബിജെപിയും എക്‌നാഥ് ഷിന്ദേ പക്ഷവും തമ്മില്‍ ധാരണയായി. 25 മന്ത്രി സ്ഥാനങ്ങള്‍ ബിജെപിക്ക് ലഭിക്കുമ്പോള്‍ 13മന്ത്രി സ്ഥാനങ്ങള്‍ എക്‌നാഥ് ഷിന്ദേ പക്ഷത്തിനും എഴ് മന്ത്രി സ്ഥാനങ്ങള്‍ സ്വതന്ത്രന്മാര്‍ക്കും ലഭിക്കും. 45 അംഗമന്ത്രിസഭയാണ് വരുകയെന്നാണ് ലഭിക്കുന്ന വിവരം.

ജൂലൈ 11ന് അയോഗ്യത വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നതിന് ശേഷം മന്ത്രിസ്ഥാനങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതുമുഖങ്ങളെ മന്ത്രിസ്ഥാനത്ത് എത്തിക്കുവനാണ് ബിജെപിയുടെ തീരുമാനം.

എക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഒരു കൂട്ടം എംഎല്‍എമാര്‍നടത്തിയ വിമത നീക്കത്തെ തുടര്‍ന്നാണ് മഹാവികാസ് അഘാടി സര്‍ക്കാര്‍ താഴെവീണത്. പിന്നീട് ബിജെപിയും ഏക്‌നാഥ് ഷിന്ദേയും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുകയായിരുന്നു.