ഹമാസ് ഉന്മൂലനം, യുദ്ധ ഭൂമിയിൽ ഋഷി സുനക്, ജൂത നേതാക്കൾക്ക് ആലിംഗനം

ഇസ്രായേൽ നടത്തുന്ന വൻ യുദ്ധത്തിനു യുദ്ധ ഭൂമിയിലേക്ക് പിന്തുണയുമായി ഉക് കെ പ്രധാനമന്ത്രി വന്നിറങ്ങി. ബ്രിട്ടന്റെ റോയൽ വിമാനം ഇസ്രായേലിൽ ലാന്റ് ചെയ്തപ്പോൾ സ്നേഹാദരങ്ങളോട് ഇസ്രായേൽ സർക്കാരും സൈന്യവും ചേർന്ന് വൻ സ്വീകരണം നല്കി. ബ്രിട്ടനും ബ്രിട്ടീഷ് ജനതയും ഇസ്രായേലിനൊപ്പം ഉണ്ട്. നിങ്ങൾ പതറരുത്. ലോകത്തിനായി നിങ്ങൾ വലിയ കാര്യങ്ങൾ ചെയ്യുമ്പോൾ ഒപ്പം യുണൈറ്റഡ് കിങ്ങ്ഡം ഉണ്ടാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക ഇസ്രായേലിൽ നിന്നും പറഞ്ഞു

ഒക്ടോബർ 7 ന് ഹമാസ് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഹമാസിനെ ഉന്മൂലനം ചെയ്യുന്ന യുദ്ധഥ്തിൽ ഏർപ്പെട്ട ഇസ്രായേലിനോട് എല്ലാ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്താനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക് വ്യാഴാഴ്ച ഇസ്രായേലിലെത്തി.ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന പ്രത്യാക്രമണം ശക്തമായതോടെ, ഇസ്രയേലിലും ഫലസ്തീൻ എൻക്ലേവിലും ഉണ്ടായ ജീവഹാനിയിലും അനുശോചനം പങ്കുവെക്കുമെന്നും പങ്കുവയ്ക്കുന്നതായി ബ്രിട്ടീഷ് പി എം ഋഷി സുനക് പറഞ്ഞു. ഇപ്പോൾ ഗാസയും ഈജ്പിതും തമ്മിലുള്ള അതിർത്തി കവാടം തുറന്നു. ഇസ്രായേലിന്റെ അഭ്യർഥന മാനിച്ചാണ്‌ ഈജിപ്ത് അതിർത്തി തുറന്ന് ഗാസയിലെ ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്നത്.

ഈജിപ്തിൽ നിന്നും ഗാസയിലേക്ക് മെഡിക്കൽ ഉപകരണങ്ങളും മരുന്നും ട്രക്കുകളിൽ നീങ്ങി തുടങ്ങി. വലിയ റെഡ് ക്രോസ് അടയാളങ്ങൾ ട്രക്കിൽ രേഖപ്പെടുത്തിയാണ്‌ ഇവ നീങ്ങുന്നത്. 10 ദിവസമായ കടുത്ത ഉപരോധത്തിൽ ഇതാദ്യമാണ്‌ ഇസ്രായേൽ ഒരു ചെറിയ ഇളവ് നല്കുന്നത്. ഈജിപ്തിൽ നിന്നും മെഡിക്കൽ സാധനങ്ങളുമായി ട്രക്ക് നീങ്ങുമ്പോൾ വ്യോമാക്രമണത്തിലും നിയന്ത്രണം വരുത്തി. എന്നാൽ ഇത്തരം സഹായങ്ങളുടെ മറവിൽ ഭീകര പ്രവർത്തനം നീക്കിയാൽ ഇപ്പോൾ നല്കി വരുന്ന സഹായം കൂടി നിർത്തലാക്കും എന്നും പലസ്തീനു ഇസ്രായേൽ മുന്നറിയിപ്പ് നല്കി കഴിഞ്ഞു.ഗാസ നഗരത്തിലെ അൽ-അഹ്‌ലി ഹോസ്പിറ്റലിലെ സ്‌ഫോടനത്തിന്റെ രോഷം മിഡിൽ ഈസ്റ്റിൽ വ്യാപിക്കുകയും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വെള്ളവും ഭക്ഷണവും മറ്റ് സാധനങ്ങളും അനുവദിക്കുന്നതിനുള്ള പ്രഖ്യാപനം നടന്നത്. അമേരിക്ക കൂടി ഇടപെട്ടാണ്‌ ഇപ്പോൾ ഗാസയിൽ മരുന്നും വെള്ളവും നല്കുന്നത്.

ഉപരോധിക്കപ്പെട്ട ഗാസ മുനമ്പ് ഇപ്പോൾ മാരകമായ യുദ്ധത്തിൽ അസ്ഥി കൂടമായി.വ്യാഴാഴ്ച തെക്കൻ ഇസ്രായേലിലെ അതിർത്തിക്ക് സമീപം നൂറുകണക്കിന് ഇസ്രായേലി ടാങ്കുകൾ വിന്യസിക്കപ്പെട്ടു. ദാസയിൽ നിന്നും ഹമാസ് ഭീകര സംഘത്തിന്റെ എല്ലാ വേരുകളും അറുത്ത് മാറ്റാണ്‌ ഇസ്രായേൽ നീക്കം.കവചിത വാഹനങ്ങളിൽ ഘടിപ്പിച്ച ഇസ്രായേലി ടാങ്കുകളും സൈനികരും പ്രദേശത്ത് വിന്യസിക്കപ്പെട്ടു.ഹമാസിന്റെ വീട്ട് മുറ്റത്ത് കയറി ഇസ്രായേലികൾ പീരങ്കി ടാങ്കുകൾ ഓടിക്കുമ്പോൾ ചെറു വിരൽ പൊലും അനക്കാൻ വീരവാദം മുഴക്കിയ മഹാസിനു സാധിക്കുന്നില്ല.ഗാസയിൽ ഹമാസിനെതിരെ എപ്പോൾ വേണമെങ്കിലും ആക്രമണം ആരംഭിക്കാൻ കഴിയുമെന്ന രീതിയിൽ ഇസ്രായേൽ എല്ലാ നീക്കവും നടത്തി കഴിഞ്ഞു.ഗാസയുടെ പൂർണ്ണ നിയന്ത്രണം ഇസ്രായേലിന്റെ കൈകളിലാണിപ്പോൾ.അതേസമയം, ലെബനൻ പ്രദേശത്ത് നിന്ന് വിക്ഷേപിച്ച ഒമ്പത് റോക്കറ്റുകളിൽ 4 എണ്ണം തടഞ്ഞതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.ലെബനനിൽ നിന്ന് നിരവധി ടാങ്ക് വിരുദ്ധ മിസൈലുകൾ ഇസ്രായേൽ സേനയ്ക്ക് നേരെ തൊടുത്തു.

ആക്രമണങ്ങൾക്ക് മറുപടിയായി, ഇസ്രായേൽ സൈന്യം ലെബനനിലെ മിസൈലുകൾ ഉയർന്ന പ്രദേശം ടാർജറ്റ് ചെയ്ത് അവിടം തകർക്കുകയായിരുന്നു. യൂറോപ്യൻ യൂണ്യനും ഓസ്ട്രേലിയ അമേരിക്ക എല്ലാം ലബനോൻ യാത്ര ഒഴിവാക്കാൻ പൗരന്മാർക്ക് നിർദ്ദേശം നല്കി.ടാങ്ക് ഫയർ ഉപയോഗിച്ച് ഹിസ്ബുള്ള തീവ്രവാദ ഇൻഫ്രാസ്ട്രക്ചർക്ക് നേരെയും ആക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു
ഇതിനിടെ ഡ്രോൺ ഉപയോഗിച്ച് ലബനോനിലെ ഹിസ്ബുള്ളയുടെ ഒരു സൈനീക ക്യാമ്പ് പൂർണ്ണമായി തകർത്തതായി ഇസ്രായേൽ പറഞ്ഞു.ഇസ്രായേൽ ഗാസ മുനമ്പിൽ ഒരു സമ്പൂർണ കര ആക്രമണത്തിന് തയ്യാറെടുക്കുമ്പോൾ, അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഹമാസിന്റെ വിപുലമായ ഭൂഗർഭ തുരങ്ക ശൃംഖലയാണ്.

കരയിൽ ആക്രമണമുണ്ടായാൽ, ഫയർ പവറിന്റെ കാര്യത്തിൽ ഇസ്രയേലിന് ഹമാസിനേക്കാൾ വ്യക്തമായ നേട്ടം ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹമാസിന്റെ യുദ്ധ കോപ്പുകൾ ഇപ്പോഴും തുരങ്കങ്ങളിലാണ്‌. തുരങ്കങ്ങളുടെ ശൃംഖലയുള്ള ജനസാന്ദ്രതയേറിയ പ്രദേശത്താണ്‌. ഇത് കണ്ട് പിടിച്ചാൽ മാത്രമേ ഹമാസിനെ ഇല്ലാതാക്കാൻ ആവുകയുള്ളു. ഒരു കര ആക്രമണത്തിന് തയ്യാറെടുക്കുമ്പോൾ ഇസ്രായേലിനു ഏറ്റവും തലവേദനയാകുന്നതും തുരങ്കങ്ങൾ തന്നെ.തുരങ്ക ശൃംഖലയുടെ ഭാഗങ്ങൾ തങ്ങൾ ആക്രമിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ വക്താവ് ബുധനാഴ്ച പറഞ്ഞു, എന്നാൽ ഇത് എളുപ്പമുള്ള യുദ്ധമായിരിക്കില്ല.

നേരത്തെ, യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ, ഹമാസ് ഭീകരർ ഇസ്രായേലിലെ സിവിലിയൻമാർക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങളിൽ ബലാത്സംഗം, കത്തിക്കൽ, തട്ടിക്കൊണ്ടുപോകൽ, ചെറിയ കുട്ടികളെ ലക്ഷ്യം വയ്ക്കൽ എന്നിവ ഉൾപ്പെടുന്നുവെന്നും തെളിവ് നല്കിയിരുന്നു.ഹമാസ് ഭീകരാക്രമണത്തിൽ നിന്നുള്ള ഇസ്രായേലികളുടെ മരണസംഖ്യ1,400 ആയി ഉയരാൻ സാധ്യതയുണ്ട് എന്നും നെതന്യാഹു സൂചിപ്പിച്ചിരുന്നു

ഐഎസിനേക്കാൾ മോശമാണ് ഹമാസ് എന്ന പ്രസിഡന്റ് ബൈഡന്റെ പ്രസ്താവന അദ്ദേഹം ആവർത്തിച്ചു.ഒക്ടോബർ 7 ന് ഹമാസ് 1400 ഇസ്രായേലികളെ ഒറ്റ ദിവസം കൊണ്ട് കൊന്നൊടുക്കി….ഒക്‌ടോബർ 7, കുപ്രസിദ്ധിയിൽ അറിയപ്പെടുന്ന ദിവസം ആയിരിക്കും എന്നും പറഞ്ഞു.യുണൈറ്റഡ് സ്റ്റേറ്റ്സ് രണ്ട് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ട്.അവയിൽ ഓരോന്നിനും ഒരു വിമാനവാഹിനിക്കപ്പലും അതിന്റെ വിമാനങ്ങളും നിരവധി എസ്കോർട്ട് യുദ്ധക്കപ്പലുകളും ഉൾപ്പെടുന്നു, ഇത് ഒരു വലിയ യുദ്ധത്തിൽ ഇസ്രായേലിനെ ആക്രമിക്കുന്നതിൽ നിന്ന് ഹിസ്ബുള്ളയെ പിന്തിരിപ്പിച്ചതായി തോന്നുന്നു. ഇസ്രായേലിനെതിരെ ഇറാനും സിറിയയും, ലബനോനും ആക്രമണം നടത്താതിരിക്കാനാണ്‌ അമേരിക്കയുടെ പ്രതിരോധം.