സാഹസികതകാട്ടി എസ്തറിന്റെ അമ്മയും അച്ഛനും, ആശംസകളുമായി ആരാധകർ

മലയാളികലുടെ പ്രീയപ്പെട്ട നടിയാണ് എസ്തർ അനിൽ. എസ്തറിനെപ്പോലെ കുടംബാം​ഗങ്ങളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. ഇന്ന് 23 വിവാഹ വാർഷികം ആഘോഷിക്കുകയാണ് എസ്തറിന്റെ മാതാപിതാക്കൾ. നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നിടത്തേക്ക് നിങ്ങളുടെ പാദങ്ങൾ നിങ്ങളെ കൊണ്ടുപോകട്ടെ. 23 വർഷം ഒരുമിച്ച്, എന്ന് കുറിച്ചുകൊണ്ടാണ് ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ അനിൽ പങ്കിട്ടിരിക്കുന്നത്.
പിന്നാലെ നിരവധിപേരാണ് ഇവർക്ക് വിവാഹ വാർഷിക ആശംസകൾ അറിയിച്ച് എത്തുന്നത്‌

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് എസ്തർ അനിൽ. ദൃശ്യം എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയതോടെ നടിയെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യം 2വിലും ​ഗംഭീരപ്രകടനമാണ് നടത്തിയത്. സോഷ്യൽ മീഡിയകളിൽ സജീവമായ എസ്തറിനെ നിരവധി പേരാണ് ഫേസ്ബുക്കിൽ ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പിന്തുടരുന്നത്. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.

ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.