ജേക്കബ് തോമസ് എഴുതിയ പുസ്തകത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പരാമർശങ്ങൾ ഉള്ളതിന്റെ പഭരണകൂടം അദ്ദേഹത്തെ വേട്ടയാടി.

ഭരണ കൂടത്തിന്റെ ഇരട്ട താപ്പുകളോടാണ് ഇനി സംസാരിക്കാനുള്ളത്. പദവി വിന്യസങ്ങൾക്കിടയിൽ പോലും പക്ഷപ്പാതങ്ങളുടെ വേലിയേറ്റം. അശ്വതഥാത്മാവിന്റെ ആന ചെരിഞ്ഞോ എന്നത് ഇനി നോക്കി കാണേണ്ടുന്ന വിഷയം ആണ്.ആ ആന ചെരിയുകയോ ചിന്നം വിളിക്കുകയോ ചെയ്യട്ടെ അല്ലെ, ശിവശങ്കരൻ ജോലിയിൽ വീണ്ടും പ്രവേശിച്ചു. അദ്ദേഹം പുസ്തകവുമെഴുതി. അത് ചർച്ചയാവുകയും ചെയ്തു. ചർച്ചയാവാതെ പോയ മറ്റൊരു പുസ്തകമുണ്ട്. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിന്റെ പുസ്തകം.

റാങ്ക് നോക്കിയാൽ അന്ന് ലോകനാഥ്‌ ബെഹ്‌റയെക്കാളും മുകളിൽ നിന്ന ഉദ്യോഗസ്ഥൻ ആണ് ജേക്കബ് തോമസ്. അദ്ദേഹം എഴുതിയ പുസ്തകത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ചില പരാമർശങ്ങൾ ഉള്ളതിന്റെ പേരിൽ ജേക്കബ് തോമസിനെ ഇവിടുത്തെ ഭരണകൂടം നിരന്തരം വേട്ടയാടി. അഴിമതി വിരുദ്ധനായ മാന്യനായ അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അദ്ദേഹത്തെ വിചാരണ ചെയ്യാൻ അന്നത്തെ ചീഫ് സെക്രട്ടറി ഒപ്പിട്ട വിചാരണ നോട്ടീസ് കിട്ടുന്നു. ഇദ്ദേഹത്തെ വിചാരണയ്ക്കായി വിടണം എന്ന് ആവശ്യപ്പെട്ടത് ടോമിൻ ജെ തച്ചൻകരി ആണ്.2020 മെയ്‌ മാസം 25നു അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ആ അപേക്ഷയ്ക്ക് അനുമതി കൊടുത്തു.അദ്ദേഹം ഇതിനു മുൻപ് എതിരെ വന്ന ആരോപണങ്ങളിൽ വിധേയനായി പ്രത്യേക ട്രൈബണലിൽ വിചാരണ നേരിടുകയും കുറ്റ വിമുക്തനായി വരുകയും ചെയ്ത വ്യക്തിയാണ്.

രാജാവ് നഗ്നനാണ് എന്ന് പറയുന്നവരെ അടിച്ചമർത്തുകയും പ്രതികരണ മനോഭാവത്തോടെ പിന്തുടർന്ന് വേട്ടയാടുകയും ചെയ്യുന്ന രീതി മോശമാണ്.പിന്നണി പാടുന്ന സ്തുതിപാഠകരും രാജാവ് മാത്രം നല്ലവനാണെന്നു പാടുന്നവരും മാത്രമല്ല ഈ നാട്ടിലുള്ളതെന്നു ഓർക്കുന്നത് നല്ലതാണ്. ഉദ്യോഗത്തിലിരിക്കുമ്പോൾ രാജാവിന്റെ ശിങ്കിടികൾ പുസ്തകമെഴുതിയാൽ അതിനെ ആഘോഷമാക്കുകയും എതിർപ്പുകൾ രേഖപ്പെടുത്തുന്നവരേ വേട്ടയാടുകയും ചെയ്യുന്ന മനോഭാവം തിരുത്തപ്പെടണം. സ്രാവുകൾ ആണയോടൊപ്പം കിടപിടിക്കട്ടെ.