ഒരു പെൺകുട്ടിയെ അതി ക്രൂരമായി പീഡിപ്പിക്കാൻ കൂട്ട് നിന്ന ഇവൾക്കും ദിലീപിനും എന്തിനാണ് ഇത്ര പ്രിവിലേജ് കൊടുക്കുന്നത്???

ഇവ ശങ്കർ

എത്രയോ രാഷ്ട്രീയ നേതാക്കളാണ് വിചാരണക്കായി ജുഡീഷ്യൽ കമ്മിഷന് മുന്നിൽ ഇരുന്നിട്ടുള്ളത്. അവിടെയാണ് മൊഴിയെടുക്കാൻ ഒരു സിനിമ നടിക്ക് പുറകെ പോലീസ് സൗകര്യം ചോദിച്ചു പോകുന്നത്… അതും സി ബി ഐ. കാവ്യക്കു എതിരായ തെളിവുകൾ ഉണ്ടെങ്കിലും പൾസർ സുനി പറയുന്ന മാഡം കാവ്യാ ആണോ എന്ന നിഗമനത്തിൽ എത്താൻ പോലീസിനു ഇതുവരെ സാധിക്കാത്തത് എന്തുകൊണ്ടാണ്?? അവരുടെ മൊഴി എടുക്കാൻ കാല താമസം എടുത്തതും എന്തിനായിരുന്നു അവരെ രക്ഷിക്കാൻ, കാര്യങ്ങൾ പഠിച്ചു മനസിലാക്കി പറഞ്ഞു സെറ്റ് ആക്കാൻ.

എന്തുകൊണ്ട് കാവ്യക്കും പാവപെട്ടവർക്കും രണ്ട് നിയമം. പണം ഉള്ളവരെ അവരുടെ സൗകര്യം അനുസരിച്ചു വീട്ടിൽ പോയി ചോദ്യം ചെയ്യുന്നു, അതെ നേരം സാധാരണക്കാരൻ ആയിരുന്നെങ്കിൽ സ്റ്റേഷനിൽ കൊണ്ട് പോയി അടി വസ്ത്രം ഇടുപ്പിച്ചു രണ്ട് ചവിട്ടും കൊടുത്തു ഇതിനു മുൻപേ മൊഴി എടുത്തേനേ.

എന്തിനാണ് ഒരു പെൺകുട്ടിയെ അതി ക്രൂരമായി പീഡിപ്പിക്കാൻ കൂട്ട് നിന്ന ഇവൾക്കും ദിലീപിന്നും ഇത്ര പ്രിവിലേജ് കൊടുക്കുന്നത്???
ഇത്രയും പ്രമാദമായ കേസിൽ ഇത്ര നാളുകൾ ആയിട്ടും ആരെയും അറസ്റ് ചെയ്യാൻ തെളിവുകൾ ഇല്ലെങ്കിൽ ഇതൊരു തന്ത്രം മാത്രമാണ് അവരെ രക്ഷപ്പെടുത്താനും കേസ് നീട്ടി കൊണ്ടു പോകാനുമുള്ള ഒരു തന്ത്രം. ഒരു പെണ്ണിനോട് ഈ ക്രൂരത ചെയ്യാൻ പ്രേരിപ്പിച്ചവൾ ഒരു നീതിയും അർഹിക്കുന്നില്ല എന്നുള്ളതാണ്. കുറ്റ കൃത്യത്തിൽ പങ്കുണ്ടെങ്കിൽ തീർച്ചയായും പ്രതിയാക്കി ജയിലിൽ അടക്കണം..