അബുദാബി ബിഗ് ടിക്കറ്റില്‍ 50 കോടി അടിച്ച് ഭാഗ്യവാനായി പ്രവാസി മലയാളി എന്‍ എസ് സജേഷ്

അബുദാബി ബിഗ് ടിക്കറ്റില്‍ ഭാഗ്യം എത്തിയത് മലയാളിക്ക്. 50 കോടിയടിച്ച പ്രവാസി മലയാളി എന്‍ എസ് സജേഷാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറളായ താരം. ബിഗ് ടിക്കറ്റിന്റെ 245 -ാം സീരീസ് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 50 കോടിയിലധികം രൂപ എന്‍. എസ്. സജേഷ് സ്വന്തമാക്കിയത്. ദുബായില്‍ താമസിക്കുന്ന സജേഷ് രണ്ടു വര്‍ഷം മുന്‍പാണ് ഒമാനില്‍ നിന്നു യുഎഇയില്‍ എത്തിയത്. സജേഷ് വാങ്ങിയ 316764 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിന് അര്‍ഹമായത്.

നാലുവര്‍ഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് ഓണ്‍ലൈനായി 20 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് വാങ്ങിയത്. സമ്മാന തുക പങ്കിട്ടെടുക്കും. ജോലി ചെയ്യുന്ന ഹോട്ടലില്‍ 150ല്‍ അധികം ജോലിക്കാരുണ്ട്. ഇവരില്‍ പലരെയും സഹായിക്കാന്‍ ആഗ്രഹിക്കുന്നു’. പണം എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യത്തിന് സജേഷിന്റെ മറുപടി ഇതായിരുന്നു. ബിഗ് ടിക്കറ്റില്‍ ഭാഗ്യപരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മാനവിവരം അറിയിക്കാന്‍ സജേഷിനെ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചു. എന്നാല്‍ സമ്മാനം നേടിയ വിവരം അറിയിക്കുന്നതിന് മുമ്പ് തന്നെ കോള്‍ കട്ട് ആകുകയായിരുന്നു. ഇത്തവണത്തെ നറുക്കെടുപ്പില്‍ 14 പേര്‍ക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 175544 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഈജിപ്ത് സ്വദേശിയായ മുഹമ്മദ് അബ്ദേല്‍ഗാനി മഹ്മൂദ് ഹാഫേസ് ആണ്.

മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 275155 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് അല്‍താഫ് ആലം ആണ്. 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ മൊയ്തീന്‍ മുഹമ്മദ് ആണ്. 240695 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 10 ഭാഗ്യവാന്മാര്‍ക്ക് 20,000 ദിര്‍ഹം വീതം ആണ് സമ്മാനം ലഭിച്ചത്.

ഈ വാര്‍ത്തയ്ക്ക് താഴെ മലയാളികള്‍ കൂട്ടത്തോടെ കമന്റ് ചെയ്യരുത്. ദയവ് ചെയ്ത് ചേട്ടാ നിങ്ങള്‍ കേരളത്തിലേക്ക് വരരുതേയെന്നാണ്. മലയാളിക്ക് അത്രക്ക് ഉണ്ട് കേരളത്തോട് സ്‌നേഹം. ഭരിക്കുന്നവരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. 50 കോടിയും കൊണ്ട് നാട്ടിലെത്തി ചേട്ടന്‍ എന്തേലും സംരംഭമൊക്കെ തുടങ്ങി നാടിനും കൂടി ഉപകാരപ്പെടട്ടേയെന്ന് ചിന്തിച്ചാല്‍ തീര്‍ന്ന്, ലവന്മാര്‍ കൊണ്ടുവന്ന് കൊടികുത്തുമെന്നാണ് സജേഷിന് മലയാളികളുടെ വക ഉപദേശം. അവര്‍ പറയുന്നതിലും കാര്യമുണ്ട്. അങ്ങനെ സ്വന്തമായ് സംരംഭം തുടങ്ങാന്‍ നോക്കിയവരൊക്കെ പണി കിട്ടി നില്‍ക്കുകയാണല്ലോ. അവരൊക്കെ ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്.

ഇതിലെ കമന്റുകളാണ് ബഹുരസം. ഭായ് ബുര്‍ജ് അല്‍ അറബില്‍ ഒരു റൂമെടുത്ത് ഇവിടെ തന്നെ സുഖമായി ജീവിച്ചോ നാട്ടില്‍ കാല്‍ കുത്തിയാല്‍ നിങ്ങടെ കഥ തീര്‍ന്നു. സമാധാനം വേണേല്‍ അവിടെ തന്നെ നിന്നോണം. അല്ലേല്‍ വീട്ടുമുറ്റത്ത് ലക്ഷങ്ങളും, കോടികളും ചോദിച്ച് കുറെ വിവരദോഷികള്‍ എത്തും. കേരളത്തിലെ സര്‍ക്കാര്‍ അറിയേണ്ട അറിഞ്ഞു കഴിഞ്ഞാല്‍ വിമാനവും പിടിച്ച് അങ്ങോട്ട് പോകും ടാക്‌സ് പിരിക്കാന്‍. ആ കാശ് കൊണ്ട് കുടുംബത്തെയും കൂടി അവിടേക്ക് എത്തിച്ച് സുഖമായി ജീവിക്കു.

കേരളത്തില്‍ വിസിറ്റിങ് പോലും ചെയ്യരുത. നാട്ടില്‍ പോകാതെ ഇവിടെ നിന്നു ഒരു ബിസിനസ് വല്ലതും ചെയ്തു ഫാമിലി മൊത്തം ഇങ്ങോട്ടു കൊണ്ടുവന്നു ഇവിടെ സന്തോഷത്തോടെ ജീവിക്കുക. ക്യാഷ് ഉണ്ടേല്‍ ലോകത്ത് ഇത്രയും സമാധാനമായി കഴിയാന്‍ പറ്റുന്നു ഒരു നാട് വേറെ ഇല്ല. ബുര്‍ജ് അല്‍ അറബില്‍ ഒരു ഫ്‌ലാറ്റ് വാങ്ങി വീട്ടുകാരേം കൊണ്ടുപോയ് അവിടെ സുഖമായ് ജീവിച്ചോ നാട്ടില്‍ വന്നാല്‍ തീര്‍ന്നു. ഇവിടെ 15കോടി അടിച്ചവന്‍ ഇതുവരെ അവന്റെ വീട് കണ്ടിട്ടില്ലെന്ന കേട്ടത്.

അവിടെ ആയതുകൊണ്ട് ഏകദേശം മുഴുവന്‍ തുകയും ലഭിക്കും. അവിടെ ആയതു കൊണ്ട് നന്നായി. ഇവിടെ ആണേല്‍ 50അടിച്ചാല്‍ എല്ലാം പിടുത്തവും കഴിഞ്ഞു 8ഓ 10ഓ കയ്യില്‍ കിട്ടും. കൂടെ ജോലി ചെയ്യുന്നവരെ സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ പടച്ചവന്‍ അര്‍ഹതപ്പെട്ട ആളെ തന്നെ കണ്ടത്തി എന്ന് തോന്നുന്നു. തുടങ്ങി സജേഷിനിപ്പോള്‍ ഉപദേശ കമന്റുകളാണ് നിറയുന്നത്. ഇവിടുത്തെ സര്‍ക്കാരിനേ അത്രയ്ക്കുണ്ട് മലയാളിക്ക് വിശ്വാസം.