ഓട്ടോറിക്ഷയിൽ വൈദ്യുതി കമ്പി പൊട്ടിവീണ് 8 പേർ വെന്തു മരിച്ചു.

 

അമരാവതി/ ആന്ധ്രാ പ്രദേശിലെ അമരാവതിയിൽ ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മേൽ വൈദ്യുതി കമ്പി പൊട്ടിവീണ് തീപിടിച്ച് 8 പേർ വെന്തു മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിൽ വ്യാഴാഴ്ച രാവിലെ ഏഴിനാണ് ദാരുണമായ സംഭവം.

കർഷകത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിക്കുകയും വൈദ്യൂതി കമ്പി പൊട്ടിവീഴുകയുണ് ഉണ്ടായത്. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. തീ പടര്‍ന്നതിനെ തുടര്‍ന്ന് 8 പേര്‍ സംഭവത്തിൽ വെന്തു മരിക്കുകയായിരുന്നു. മൂന്നു പേർക്ക് ഗുരുതരമായി പൊള്ളലേട്ടുണ്ട്.പരിക്കേറ്റ രണ്ടുപേരുടെ നില അതീവഗുരുതരമാണ്.

തടിമറി മണ്ഡലം ബുദ്ദപള്ളിയില്‍ നിന്ന് ഓട്ടോയില്‍ ചില്ലകൊണ്ടയ്യപ്പള്ളിയിലേക്ക് പോവുകയായിരുന്ന കൂലിപ്പണിക്കാരായ ഗുഡംപള്ളി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടേയില്‍ പത്തുപേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാർ വൈദ്യുതിബന്ധം വിച്ഛേദിക്കുകയാണ് ഉണ്ടായത്. മറ്റ് അപകടം ഉണ്ടാകുന്നത് ഒഴിവാക്കി. പൊലീസ് സംഭവസ്ഥലത്ത് എത്തി രക്ഷാദൗത്യം ഏകോപിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ആശ്വാസധന സഹായമായി പ്രഖ്യാപിച്ചു. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.